roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Thursday, October 6, 2011

दिशानिर्णयः

दिशानिर्णयः
डो. विजय् कुमार् एम्

गृहनिर्माणार्थं समीकृते भूमौ शङ्कुस्थापनानन्तरं (a) शङ्कुदैर्घ्ययुगलसम्मितं आरं कृत्वा वृत्तमारचयेत् ।
വീട്പണിയുന്നതിനായി നിരപ്പാക്കിയ ഭൂമിയില്‍ കുറ്റിയടിച്ച് (a) ആ കുറ്റിയുടെ ഇരട്ടി ആരത്തില്‍ ഒരു വൃത്തം വരയ്ക്കുക.








प्राह्नान्ते शङ्कुच्छाया यदा यत्र वृत्तरेखायां पतति तदा तत्र अङ्कनं कुर्यात्
(B)।एवं अपराह्ने∫पि (C)
രാവിലെ കുറ്റിയുടെ നിഴലിന്റെ അഗ്രഭാഗം എപ്പോഴാണോ വൃത്തത്തില്‍ മുട്ടുന്നത് അപ്പോള്‍ അവിടെ അടയാളമിടുക(B). ഇതുപോലെ വൈകുന്നേരവും അടയാളമിടുക (C).










परेद्युः प्राह्नान्ते∫पि तदनुकुर्यात्
(D)। പിറ്റേന്ന് രാവിലെയും ഇതുപോലെ അടയാളപ്പെടുത്തുക (D)









पुनः प्रभाते कृताङ्कनद्वयं त्रिधा विभक्तव्यम्
(E, F)। വീണ്ടും, രാവിലെകളില്‍ കിട്ടിയ രണ്ട് ബിന്ദുക്കളെ മൂന്നായി വിഭജിക്കുക (E, F).









यो भागः प्रथमदिनबिन्दोः समीपमागच्छति
(E) तम् अपराह्नाङ्कितबिन्दुना (C) सह योजयित्वा रेखां रचयेत् ।
ഇവയില്‍ ഏതുബിന്ദുവാണോ ആദ്യദിനം വരച്ച ബിന്ദുവിന്റെ സമീപത്ത് വരുന്നത് അതിനേയും (E) വൈകുന്നേരം കിട്ടിയ ബിന്ദുവിനേയും (C) യോജിപ്പിച്ച് നേര്‍രേഖ വരയ്ക്കുക.









इयं रेखा पूर्वपश्चिमरेखा भवति । ഈ രേഖ കിഴക്കുപടിഞ്ഞാറ് ദിശയിലാകുന്നു
.
पूर्वपश्चिमरेखायाम् एकैकं बिन्दुम् आधारीकृत्य अन्योन्यमन्तर्गतं वृत्तयुग्ममारचयेत् (G, H)
കിഴക്കുപടിഞ്ഞാറന്‍ രേഖയില്‍ ഓരോ ബിന്ദുക്കളെ (G, H) അടിസ്ഥാനമാക്കി രണ്ട് വൃത്തങ്ങള്‍ വരയ്ക്കണം.









तदा वृत्तसङ्गमेन मत्स्यचिह्नं जायेत । मत्स्यजठरमार्गेण आरचिता तिर्यग्गता रेखा दक्षिणोत्तराशाप्रभवा भवति
(I, J)
വൃത്തങ്ങള്‍ കൂട്ടിമുട്ടുന്നിടം മത്സ്യാകൃതി യിലായിരിക്കും. ഇതിന്റെ നടുവില്‍ക്കൂടി വരയ്ക്കുന്ന രേഖ (I, J) തെക്കുവടക്ക് ദിശയിലുമായിരിക്കും.