roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Tuesday, May 31, 2011

विभक्त्यर्थाः ।

विभक्त्यर्थाः

डो. विजय् कुमार् एम्.

सप्तविभक्तयः


प्रथमा, द्वितीया, तृतीया, चतुर्थी, पञ्चमी, षष्ठी, सप्तमी


വിഭക്ത്യര്‍ഥങ്ങള്‍

അതെന്നു പ്രഥമയ്ക്കര്‍ഥം ദ്വിതീയക്കതിനെ പുനഃ

അതിനോടതിലേക്കെന്നും ദ്വിതീയക്കര്‍ഥമായ് വരും

തൃതീയാഹേതുവായിട്ട് കൊണ്ടാലോടൂടെയെന്നപി

ആയിക്കൊണ്ടു ചതുര്‍ഥീ ച സര്‍വത്ര പരികീര്‍ത്തിതാ

അതില്‍നിന്നതിനേക്കാളും ഹേതുവായിട്ടു പഞ്ചമീ

ഇക്കുനിന്നുമുടെ ഷഷ്ഠിക്കതിന്റെ വച്ചുമെന്നപി

അതിങ്കലതില്‍ വച്ചെന്നും വിഷയം സപ്തമീ മതാ

വിഭക്ത്യര്‍ഥങ്ങളീവണ്ണം ചൊല്ലുന്നൂ പലജാതിയില്‍.

प्रथमा - അത്

द्वितीया - അതിനെ

तृतीया - അതിനാല്‍

चतुर्थी - അതിനായിക്കൊണ്ട്

पञ्चमी - അതില്‍നിന്ന്

षष्ठी - അതിന്റെ

सप्तमी - അതില്‍

विभक्त्यर्थाः - (पुल्लिङ्गे)

बालः - ബാലന്‍

बालम् - ബാലനെ

बालेन - ബാലനാല്‍

बालाय - ബാലനായിക്കൊണ്ട്

बालात् - ബാലനില്‍നിന്ന്

बालस्य - ബാലന്റെ, ബാലന്

बाले - ബാലനില്‍

विभक्त्यर्थाः - (स्त्रीलिङ्गे)

बाला - ബാല (പെണ്‍കുട്ടി)

बालाम् - ബാലയെ

बालया - ബാലയാല്‍

बालायै - ബാലയ്ക്കായിക്കൊണ്ട്

बालायाः - ബാലയില്‍നിന്ന്

बालायाः - ബാലയുടെ

बालायाम् - ബാലയില്‍

विभक्त्यर्थाः - (नपुंसकलिङ्गे)

वनम् - വനം

वनम् - വനത്തിനെ

वनेन - വനത്തിനാല്‍

वनाय - വനത്തിനായിക്കൊണ്ട്

वनात् - വനത്തില്‍നിന്ന്

वनस्य - വനത്തിന്റെ

वने - വനത്തില്‍

विभक्त्यर्थाः - (प्रथमा एकवचनम्)

रामः - രാമന്‍

कृष्णः - കൃഷ്ണന്‍

वृक्षः - വൃക്ഷം

गजः - ഗജം

हरिः - ഹരി

शंभुः - ശംഭു

गौः - ഗോവ് (പശു)

विभक्त्यर्थाः - (द्वितीया)

ദ്വിതീയാവിഭക്തിക്ക് അതിനെ, അതിനോട്, അതിലേക്ക് എന്നെല്ലാമാണ് അര്‍ഥം വരുന്നത്. സന്ദര്‍ഭമനുസരിച്ച് ഇവ മനസ്സിലാക്കേണ്ടതാണ്.

ഉദാഃ -

वनं नाशयति - വനത്തിനെ നശിപ്പിക്കുന്നു.

वनं गच्छति - വനത്തിലേക്ക് പോകുന്നു.

प्रभुं सेवते - പ്രഭുവിനെ സേവിക്കുന്നു.

प्रभुं याचते - പ്രഭുവിനോട് യാചിക്കുന്നു.

विभक्त्यर्थाः - (द्वितीया - उदाहरणानि)

शिशुः गजं पश्यति - കുട്ടി ആനയെ കാണുന്നു.

रामः रावणं हतवान् - രാമന്‍ രാവണനെ വധിച്ചു

गुरुः बालान् पाठयति - ഗുരു കുട്ടികളെ പഠിപ്പിക്കുന്നു

दरिद्रः धनिकं याचते - ദരിദ്രന്‍ ധനികനോട് യാചിക്കുന്നു

बालः ग्रामं गच्छति - ബാലന്‍ ഗ്രാമത്തിലേക്ക് പോകുന്നു.

छात्रः विद्यालयं गच्छति - വിദ്യാര്‍ഥി വിദ്യാലയത്തിലേക്ക് പോകുന്നു

बिडालः शिशून् लाळयति - പൂച്ച കുഞ്ഞുങ്ങളെ ലാളിക്കുന്നു

परशुना वृक्षं छिनत्ति - മഴുകൊണ്ട് വൃക്ഷത്തെ (ത്തിനെ) മുറിക്കുന്നു

विभक्त्यर्थाः - (द्वितीया - प्रश्नाः)

राजा चोरं दण्डयति - രാജാവ്........ശിക്ഷിക്കുന്നു

देवदत्तः कथां श्रुतवान् - ദേവദത്തന്‍.........കേട്ടു

वामनः बलिं याचते - വാമനന്‍........യാചിക്കുന്നു

कुलालः घटं करोति - കുശവന്‍.......ഉണ്ടാക്കുന്നു

जनाः नगरं गच्छति - ജനങ്ങള്‍........പോകുന്നു

भृत्यः प्रभुम् अनुसरति - ഭൃത്യന്‍.....അനുസരിക്കുന്നു

हरिः भक्तं परिपालयति - ഹരി.......പരിപാലിക്കുന്നു

गोपालः गाम् आनयति - ഗോപാലന്‍.....കൊണ്ടുവരുന്നു

विभक्त्यर्थाः - (तृतीया)

തൃതീയാവിഭക്തിക്ക് ഹേതുവായിട്ട് (കാരണമായിട്ട്), കൊണ്ട്, ആല്‍, ഓട്, ഊടെ എന്നെല്ലാമാണ് അര്‍ഥം. ഉദാഃ -

भयेन पलायते - ഭയം ഹേതുവായിട്ട് ഓടുന്നു.

बाणेन हन्यते - അമ്പിനാല്‍ കൊല്ലപ്പെടുന്നു.

याचकेन याच्यते - യാചകനാല്‍ യാചിക്കപ്പെടുന്നു.

पशुना तुल्यः - ജന്തുവിനോട് തുല്യന്‍.

वनेन गच्छति - വനത്തിലൂടെ പോകുന്നു.

विभक्त्यर्थाः - (तृतीया - उदाहरणानि)

बालः रुजा खिद्यते - കുട്ടി രോഗംഹേതുവായിട്ട് ദുഃഖിക്കുന്നു

रसनया रसं गृह्णाति - നാവുകൊണ്ട് രസത്തിനെ അറിയുന്നു

व्याघ्रेण पशवः हताः - കടുവയാല്‍ ജന്തുക്കള്‍ കൊല്ലപ്പെട്ടു

सिंहेन सदृशः पुरुषः - സിംഹത്തിനോട് തുല്യനായ പുരുഷന്‍

वानराः सेतुना सागरं ततार - വാനരന്മാര്‍ സേതുവിലൂടെ സമുദ്രത്തെ തരണം ചെയ്തു

भीमः गदया दुर्योधनं ममाथ - ഭീമന്‍ ഗദകൊണ്ട് ദുര്യോധനനെ മഥിച്ചു

ईश्वरेण वयं परिपाल्यामहे - ഈശ്വരനാല്‍ ഞങ്ങള്‍ പരിപാലിക്കപ്പെടുന്നു

पुण्येन हरिः दृश्यते - പുണ്യം ഹേതുവായിട്ട് ഹരി കാണപ്പെടുന്നു

विभक्त्यर्थाः - (तृतीया - प्रश्नाः)

बाणेन बाली हतः - .........ബാലി കൊല്ലപ്പെട്ടു

भगवता पाण्डवाः रक्षिताः - ......പാണ്ഡവന്മാര്‍ രക്ഷിക്കപ്പെട്ടു

शकटेन नगरं गच्छन्ति - .........നഗരത്തിലേക്ക് പോകുന്നു

बालः लेखिन्या लिखति - കുട്ടി.........എഴുതുന്നു

रावणेन सीता अपहृता - ......സീത അപഹരിക്കപ്പട്ടു

युवा मद्येन मत्तो जायते - യുവാവ്.......മത്തനായിത്തീരുന്നു

आखेटकाः वनेन सञ्चरति - വേട്ടക്കാര്‍......സഞ്ചരിക്കുന്നു

बालाः कन्दुकेन क्रीडन्ति - കുട്ടികള്‍.......കളിക്കുന്നു

विभक्त्यर्थाः (चतुर्थी)

ചതുര്‍ഥീവിഭക്തിക്ക് ആയിക്കൊണ്ട് എന്നാണ് സാധാരണയായി അര്‍ഥം പറയാറുള്ളത്.

ഉദാ -

ബാലായ - ബാലനായിക്കൊണ്ട്

വൃക്ഷായ - വൃക്ഷത്തിനായിക്കൊണ്ട്

ദരിദ്രായ - ദരിദ്രനായിക്കൊണ്ട്

विभक्त्यर्थाः (चतुर्थी - उदाहरणानि)

चैत्रः पुष्पाय स्पृहयति - ചൈത്രന്‍ പുഷ്പത്തിനായിക്കൊണ്ട് ആഗ്രഹിക്കുന്നു

बालाय मोदकं ददाति - കുട്ടിക്കായിക്കൊണ്ട് പായസത്തെ കൊടുക്കുന്നു

धनिकः दरिद्राय धनं ददाति - ധനികന്‍ ദരിദ്രനായിക്കൊണ്ട് ധനത്തെ കൊടുക്കുന്നു

सीतायै मालां यच्छति - സീതയ്ക്കായിക്കൊണ്ട് മാലയെ കൊടുക്കുന്നു

गुरुः शिष्याय चपेटिकां ददाति - ഗുരു ശിഷ്യനായിക്കൊണ്ട് അടിയെ നല്‍കുന്നു

गर्गः कृष्णाय राध्यति - ഗര്‍ഗന്‍ കൃഷ്ണനായിക്കൊണ്ട് ശുഭാശുഭത്തെ പര്യാലോചിക്കുന്നു

विभक्त्यर्थाः (चतुर्थी - प्रश्नाः)

गुरवे नमः - .........നമസ്കാരം

रमा राधायै वस्त्रं यच्छति - രമ......വസ്ത്രത്തെ കൊടുക്കുന്നു

राधा लतायै पुस्तकं ददाति - രാധ...പുസ്തകത്തെ കൊടുക്കുന്നു

माता पुत्राय फलानि ददाति - അമ്മ....പഴങ്ങളെ നല്‍കുന്നു

गौः अस्मभ्यं दुग्धं ददाति - പശു.....പാലിനെ തരുന്നു

कृष्णः नवनीताय स्पृहयति - കൃഷ്ണന്‍.......ആഗ്രഹിക്കുന്നു

शत्रुं तृणाय मन्यते - ശത്രുവിനെ......കണക്കാക്കുന്നു

रामाय नमोस्तु - ..........നമസ്കാരം

विभक्त्यर्थाः (पञ्चमी)

പഞ്ചമീവിഭക്തിക്ക് അതില്‍നിന്ന്, അതിനേക്കാള്‍, ഹേതുവായിട്ട് (കാരണമായിട്ട്), എന്നെല്ലാമാണ് അര്‍ഥം. ഹേതുവായിട്ട് എന്നത് ഹേത്വര്‍ഥതൃതീയ പോലെ തന്നെയാണ്. ഇവ സന്ദര്‍ഭം നോക്കി മനസ്സിലാക്കേണ്ടതാണ്.

ഉദാഃ -

वृक्षात् फलं पतति - വൃക്ഷത്തില്‍നിന്ന് പഴം വീഴുന്നു.

वृक्षात् दृढतरः अयः - വൃക്ഷത്തേക്കാള്‍ ഉറപ്പുള്ളതാണ് ഇരുമ്പ്

वृक्षात् हतः - വൃക്ഷംഹേതുവായിട്ട് കൊല്ലപ്പെട്ടു.

विभक्त्यर्थाः (पञ्चमी - उदाहरणानि)

वृक्षात् पर्णं पतति - വൃക്ഷത്തില്‍നിന്ന് ഇല വീഴുന്നു

भीरुः चोरात् बिभेति - ഭീരു കള്ളനില്‍നിന്ന് ഭയപ്പെടുന്നു

सर्वः मातुः न्यूनः - എല്ലാം അമ്മയേക്കാള്‍ താഴെയാണ്

गङ्गा हिमवतः प्रभवति - ഗംഗ ഹിമാലയത്തില്‍നിന്ന് ഉദ്ഭവിക്കുന്നു

रोगी तीव्ररुजः खिद्यते - രോഗി തീവ്രരോഗം ഹേതുവായിട്ട് ദുഃഖിക്കുന്നു

जननी जन्मभूमिश्च स्वर्गाद् अपि गरीयसी - അമ്മയും മാതൃഭൂമിയും സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠമാണ്

विभक्त्यर्थाः (पञ्चमी- प्रश्नाः)

देवदत्तः पुण्यात् काशीं गच्छति - ദേവദത്തന്‍ ................... കാശിയിലേക്ക് പോകുന്നു

कूपात् अन्धं वारयति - ............ അന്ധനെ തടയുന്നു.

गोविन्दः गोपालात् पटुः - ഗോവിന്ദന്‍ .......സമര്‍ഥനാണ്

रामः नगरात् आगच्छति - രാമന്‍...........വരുന്നു

मलिनजलात् रोगाः संजायन्ते - ............രോഗങ്ങള്‍ ഉണ്ടാകുന്നു

राजकुमारः अश्वात् पतति - രാജകുമാരന്‍................വീഴുന്നു

महिषात् गजः स्थूलः - ............ആന തടിച്ചതാണ്

विभक्त्यर्थाः (षष्ठी)

ഷഷ്ഠീവിഭക്തിക്ക് ഇക്ക്, ഇന്ന്, ഉടെ, അതിന്റെ, വച്ച് എന്നെല്ലാമാണ് അര്‍ഥങ്ങള്‍.

मम सुखं भवतु - എനിക്ക് സുഖം ഭവിക്കട്ടെ

राज्ञः प्रियं वक्तव्यम् - രാജാവിന്ന് ഇഷ്ടമുള്ളത് പറയണം

एतत् सोदर्याः आभरणम् - ഇത് സഹോദരിയുടെ ആഭരണം ആണ്

एषा रामस्य लेखनी - ഇത് രാമന്റെ പേനയാണ്

गवां कृष्णा बहुक्षीरा - പശുക്കളില്‍വച്ച് കറുത്തത് കൂടുതല്‍ പാലുതരുന്നു

विभक्त्यर्थाः (षष्ठी - उदाहरणानि)

तव किम् असाध्यम् - നിനക്ക് അസാധ്യമായി എന്താണുള്ളത്

चम्पकस्य सुगन्धं प्रसिद्धम् - ചെമ്പകത്തിന്റെ സുഗന്ധം പ്രസിദ്ധമാണ്

शास्त्राणां गणितम् उत्तमम् - ശാസ്ത്രങ്ങളില്‍വച്ച് കണക്ക് ഉത്തമമാണ്

चम्पकस्य फलं नास्ति - ചെമ്പകത്തിന് പഴം ഇല്ല

कवेः कर्म काव्यम् - കവിയുടെ കര്‍മമാണ് കാവ്യം

विभक्त्यर्थाः (षष्ठी - प्रश्नाः)

हनूमान् रामस्य दासः - ഹനൂമാന്‍ ............ദാസനാകുന്നു

सुहृदः पथ्यमेव वाच्यम् - ...............ഇഷ്ടമുള്ളതേ പറയാവൂ

हरेः दुःखं नास्ति - ................ദുഃഖം ഇല്ല

छात्राणां मैत्रः पटुः - .............മൈത്രന്‍ മിടുക്കനാണ്

इदं लतायाः पुस्तकम् - ഇത്.................പുസ്തകമാണ്

शिशुः मातुः वात्सल्यं लभते - കുട്ടി.................വാത്സല്യത്തെ ലഭിക്കുന്നു

गच्छत्सु धावन् शीघ्रः - .................ഓടുന്നവന്‍ വേഗതയുള്ളവനാകുന്നു

विभक्त्यर्थाः (सप्तमी)

സപ്തമീവിഭക്തിക്ക് അതിങ്കല്‍ എന്നും ഷഷ്ഠിയുടേതുപോലെ അതില്‍വച്ച് എന്നുമാണ് അര്‍ഥം വരുക.

दरिद्रः कटे शेते - ദരിദ്രന്‍ പായയില്‍ കിടക്കുന്നു

गोषु कृष्णा बहुक्षीरा - ഗോക്കളില്‍വച്ച് കറുത്തത് കൂടുതല്‍ പാല്‍ തരുന്നു

ഇതുകൂടാതെ സതിസപ്തമീ എന്നും നിമിത്തസപ്തമീ എന്നും രണ്ട് വിഭാഗം കൂടിയുണ്ട്. സതിസപ്തമിയില്‍ രണ്ട് സപ്തമീവിഭക്തികള്‍ ഉണ്ടായിരിക്കും. ഇവയില്‍ ആദ്യത്തേതിന് പ്രഥമയുടെ അര്‍ഥമായിരിക്കും.

रामे वनं गते दशरथः दिवं ययौ - രാമന്‍ വനത്തിലേക്ക് ഗതനായിരിക്കും സമയത്തിങ്കല്‍ (പോയപ്പോള്‍) ദശരഥന്‍ അന്തരിച്ചു.

നിമിത്തസപ്തമിക്ക് ചതുര്‍ഥിയുടെ അര്‍ഥമാകുന്നു.

चर्मणि द्विपिनं हन्ति - ചര്‍മത്തിനായിക്കൊണ്ട് കടുവയെ കൊല്ലുന്നു

विभक्त्यर्थाः (सप्तमी -उदाहरणानि)

अर्थः बुद्धौ न स्फुरति - അര്‍ഥം ബുദ്ധിയില്‍ സ്ഫുരിക്കുന്നില്ല.

बाले बहिर्गते वृष्टिरजायत - കുട്ടി പുറത്തേക്കുപോയ സമയത്തിങ്കല്‍ മഴപെയ്തു.

भषासु संस्कृतभाषा रमणीया - ഭാഷകളില്‍വച്ച് സംസ്കൃതം സുന്ദരമാണ്

चर्मणि व्याघ्रं हन्ति - തോലിനായിക്കൊണ്ട് പുലിയെ കൊല്ലുന്നു

सुरासुरेषु पयोदधिं विमथत्सु लक्ष्मीः अजायत - സുരാസുരന്മാര്‍ പാലാഴി കടയുന്നസമയത്തിങ്കല്‍ ലക്ഷ്മീദേവി ഉണ്ടായി

विभक्त्यर्थाः (सप्तमी - प्रश्नाः)

दन्तयोः कुञ्जरं हन्ति - ..........ആനയെ കൊല്ലുന്നു

ईश्वरे भक्तिर्भवतु - ..........ഭക്തിയുണ്ടാകട്ടെ

महत्सु तिष्ठत्सु अयं जडं पूजयति - ........ ............ ഇവന്‍ ജഡത്തെ പൂജിക്കുന്നു

अहं मशकनिवृत्तौ धूमं करोमि - ഞാന്‍.............പുകയ്ക്കുന്നു

अध्यापके प्रविष्टे छात्राः तूष्णीं तस्थुः - ........... .......... കുട്ടികള്‍ നിശ്ശബ്ദരായി ഇരുന്നു.