roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Wednesday, December 18, 2013

संस्कृत प्रशिक्षणम्

संस्कृत प्रशिक्षणम्

संस्कृत प्रशिक्षणम्

आचार्यश्रेष्ठाय प्रोफ़सोर् आर् . वासुदेवन् पोट्टि महाशयाय शिष्याणां प्रणामाः ।



तिरुवनन्तपुरम् - समाजं प्रति अध्यापकानां महदुत्तरदायित्तमस्ति ; तन्निर्वहणे अध्यापकाः
शक्ताः तथा जागरूकाः च भवन्तु इति अध्यापकदिनसंदेशरूपेण श्रीमता प्रोफ़सोर् आर् . 
वासुदेवन् पोट्टि महाशयेन उक्तम् । अध्यापकदिने अनन्तपुर्यां व्यापारभवने प्रवृत्ते
गुरुवन्दनकार्यक्रमे भाषमाणः आसीत् सः। केरलस्य विभिन्नप्रान्तेभ्यः समागतैः शिष्यैः
कार्यक्रमोऽयम् आयोजितः ।

Saturday, December 14, 2013

ഇംഗ്ലീഷിന്റെ വേരും ഭാരതത്തിലോ?


 ഇംഗ്ലീഷിന്റെ വേരും ഭാരതത്തിലോ?ലോകത്ത് ഏറ്റവും അധികം ആളുകള്‍ ആശയ വിനിമയം ചെയ്യാന്‍ ഉപയോഗിക്കുന്നഭാഷ എന്ന ബഹുമതി നാളെ ഇംഗ്ലീഷിന് മാത്രമായിരിക്കും സ്വന്തം.എന്നാല്‍ ഈ ഭാഷയ്ക്ക് നമ്മുടെ സംസ്കാരവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പലര്‍ക്കുമറിയില്ല്‍.സംസ്കൃതം എന്ന വൈദികഭാഷയും ആംഗലേയവും തമ്മിലുള്ള ബന്ധം യൂറോപ്യന്മാരെ അത്ഭുത പരതന്ത്രരാക്കിയിട്ടുണ്ട്.സംസ് കൃതത്തിന്റെ മഹത്വം തങ്ങളുടെ ഭാഷയ്ക്കും കിട്ടാന്‍ വേണ്ടി അവര് ‍ബുദ്ധിപൂര്‍വ്ലം ഒരു വാക്കുന്നയിച്ചു,സംസ്കൃതവും ഇംഗ്ലീഷും Indo- European ഭാഷാ ഗോത്രത്തില്‍പ്പെടുന്ന ഭാഷകളാണെന്ന്. Oxford Dictionary വെറുതെ ഒന്നു മറിച്ചു നോക്കിയാല്‍ മതി അവിടെ നൂറുകണക്കിന് പദങ്ങള്‍ സംസ്കൃത സാധര്‍മ്മ്യ വും വഹിച്ച് കിടക്കുന്നത് കാണാം.പദങ്ങള്‍ മാത്രമല്ല,സ്ഥല നാമങ്ങള്‍ ,വിദ്യാഭ്യാസ രീതികള്‍ ഇവയിലെല്ലാംഭാരതീയ സാദൃശ്യം ഉണ്ടായിരുന്നു. ഹമില്‍ട്ടന്റെ ശിഷ്യനായ ഫ്രെയ്ഡ് ഷ്ലീഗന്‍ പറഞ്ഞ Sanskrit is the mother of all language എന്നത് ഭാഷാ ശാസ്ത്രജ്ഞരായ ബ്ലൂംഫീല്‍ഡ്,w.c ടൈലര്‍ തുടങ്ങി മേക്സ് മുള്ളര്‍ വരെ യൂറോപ്യന്‍ ഭാഷകളുടെ സംസ്കൃതമൂലം അംഗീകരിച്ചവരാണ് ‌.ബാരണ്‍ ക്യൂവിയര്‍ എന്ന പ്രശസ്ത ഭാഷാശാസ്ത്രജ്ഞന്‍പറഞ്ഞത്, "ഗ്രീക്ക് ,ലാറ്റിന്‍,ജര്‍മ്മന്‍ തുടങ്ങിയ യൂറൊപ്യന്‍ ഭാഷകളുടെ വേര്‍ സംസ്കൃതത്തില്‍ നിന്നാണെന്നത് എടുത്ത് പറയേണ്ട ഒരു വസ്തുതയാണ്"എന്നാണ്. കാറല്‍ മാര്‍ക്സ് വരെ ഉച്ചൈസ്തരം ഉദ്ഘോഷിച്ഛ സത്യമാണിത്.അദ്ദേഹം പറഞ്ഞത്- "നമ്മുടെ(യൂറോപ്യരുടെ) ഭാഷകളുടെയും,മതങ്ങളുടെയും സ്രോതസ്സ് അവരുടെ രാജ്യമാണ്.അവരില്‍പ്പെട്ട ജാട്ടുകള്‍ പ്രാചീന ജര്‍മ്മന്‍കാരെയും,ബ്രാഹ്മണര്‍ പ്രാചീന യവനരെയും പ്രതിനിധീകരിക്കും".ഈ സത്യം പരിശോധിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഭാരതീയ ബന്ധം പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വരുന്നു. ഇനി ബ്രിട്ടണ് എന്ന നാമത്തിന് പോലും സംസ്കൃതവുമായി ബന്ധമുണ്ട്.ബൃഹത്തായ ദ്വീപുകള് എന്നര്‍ത്ഥം വരുന്ന ബൃഹത്സ്ഥാന്‍ എന്നതില്‍ നിന്നത്രേ ബ്രിട്ടണ്‍ ഉണ്ടായത്.ബൃഹത്തായ എന്നര്‍ത്ഥം ഇതിനുണ്ടെങ്കിലുംഈ അര്‍ത്ഥം ലുപ്തമായതുകൊണ്ട്,ഇപ്പോള്‍ അതിന്റെ മുമ്പില്‍ വിശേഷണമായ Great എന്ന് ചേര്‍ത്തിരിക്കുന്നു. സംസ്കൃതത്തിലെ 'രായ' ശബ്ദം രാജാവ് എന്നതിന്റെ പര്യായമാണ്.തെലുങ്കു ഭാഷയില്‍'രായലു'എന്നാണ് രാജാവിനെ വിളിക്കുന്നത്. വിജയ നഗരസാമ്രാജ്യത്തിലെ കൃഷ്ണദേവരാജ് അറിയലപ്പെട്ടിരുന്നത് കൃഷ്ണദേവരായലു എന്നാണല്ലോ.ഇംഗ്ലീഷില്‍ തത്തുല്ല്യമായ അര്‍ത്ഥമുള്ള ഒരു പദമാണ് റോയല്‍,ഇതും രായലു എന്ന വാക്കുമായുള്ള സാദൃശ്യം നോക്കുക. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഒരു നദിയത്രേ തെമ്സ്(Thames). ചെളിയും,മഞ്ഞും കൊണ്ട് ഈ നദി തീര്‍ത്തും ഇരുണ്ടിരിക്കുന്ന ഒന്നാണ്.ഈ പേര് സംസ്കൃതത്തിലെ 'തമസ്സ്'എന്നതില്‍ നിന്നും ഉണ്ടായതാണ്.പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ് നദിയുടെ സ്വഭാവവും.രാമായണത്തില്‍ തമസാ നദിയെ കുറിച്ച് സൂചനയുണ്ട്.ബ്രിട്ടനിലെ മറ്റൊരു നദിയായ 'അമ്പര്‍‍‍‍‍‍ ‍ന് ആ നാമം ലഭിച്ചത് സംസ്കൃതത്തിലെ ജലമെന്ന് അര്ത്ഥമുള്ള അംഭാസ് എന്നതില്‍ നിന്നാണ്. ഭാരതത്തില്‍ ചില നഗരങ്ങളെ ലങ്കേശ്വര്‍,ോത്രമ്പകേശ്വര്‍എന്നിങ്ങനെ വിളിക്കാറുണ്ടല്ലോ.ഇതേപോലെ ഇംഗ്ലണ്ടിലും ലങ്കാഷയര്‍‍‍,വാര്‍വികഷയര്‍ എന്നിങ്ങനെ വിളിക്കാറുണ്ട്. സംസ്കൃതത്തിലെ 'ഏശ്വര്‍‍‍'എന്നത് ആധുനീക ആംഗലേയ ഭാഷയില് 'ഷയര്‍‍'എന്നായെന്നു മാത്രം.ഒരു ദൃഷ്ടാന്തമെന്നോണം അക്കാലത്തെ ഒരു ശിവലിംഗം ഇന്നും,റോമിലെ വത്തിക്കാന്‍ ,എട്രൂസ്ക്കാന് മ്യൂസിയത്തില് കാണാന്‍ കഴിയും. ലണ്ടനിലെ പ്രശസ്തമായ ഒരിടമാണ് 'രാമ്സ് ഗെയിറ്റ്'.ഭാരതത്തില്‍ 'രാമ്ദ്വാര്‍'എന്ന സ്ഥലങ്ങള്‍ ധാരാളമുണ്ട്. രാമ്ഫോഴ്സ് എന്ന മറ്റൊരു സ്ഥലവും ഇംഗ്ലണ്ടിലുണ്ട്‌.ശ്രീരാമ ചരിതം ഇംഗ്ലണ്ടില്‍ നിലനിന്നിരുന്നുവെന്നതിന് തെളിവാണിതെല്ലാം.തിരുവസ്ത്രം സൂക്ഷിക്കുന്ന പള്ളിയിലെ മുറിയെ വെസ്ട്രി എന്നു വിളിക്കുന്നു.ഇത് വസ്ത്രം എന്ന വാക്കില്‍ നിന്ന് ഉണ്ടായതാകാം.ഡസിമല്‍‍,എന്നത് സംസ്കൃതത്തിലെ ദശാംശമത്രേ. കന്യാസ്ത്രീകളുടെഇടയിലുള്ള ചാരബുധ വാരം(ash wednesday)കൃസ്തുവും ശിഷ്യരും ഭസ്മലേപനം നടത്തിരിയിരുന്നുവെന്ന് തെളിയിക്കുന്നു.ഈ സമ്പ്രദായം ഹൈന്ദവമാണ്.മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള അക്കാലത്തെ ജനങ്ങളുടെ പ്രതിമകളിലും ചിത്രങ്ങളിലും നെറ്റിയില്‍ ഭസ്മലേപനം ചെയ്തതായി കാണാം. മൂര്‍ത്തങ്ങളും വ്യക്തവുമായ സൂചനാ പരമ്പരതന്നെ വിടര്‍ത്തി നില്ക്കുന്ന ബ്രിട്ടന്റെ ഹൈന്ദവ പാരമ്പര്യം ഒരുപക്ഷേ അന്ധന്മാര്‍ കണ്ടില്ലെന്ന് വരാം.അന്ധന്മാര്‍ എന്ന് നടിക്കുന്നവരെ അത് കാട്ടുക തീര്‍ത്തും അസാദ്ധ്യമാണ്. ചരിത്രം ജഡമല്ല,അത് ഭൂതകാലത്തെ വര്‍ത്തമാന കാലത്തിലേക്ക് ആവാഹിക്കാനുള്ളമന്ത്രമാണ്.അതിമ നോജ്ഞമായ ആ ഭൂതകാലം ഒരിക്കല്‍ കൂടി നമ്മില്‍ പുനരാഗമിയ്ക്കുമാറാകട്ടെ.അതിനായി യുവതലമുറ ഇറങ്ങിത്തിരിക്കട്ടെ.അപ്പോള്‍ മാത്രമേ നമ്മുടെ പ്രവൃത്തി ആകര്‍ഷകമാകുകയുള്ളൂ.
കടപ്പാട്: ആചാര്യ എം ആര്‍ രാജേഷ് അവലംബം: Oxford Dictionary,Great Britian was Hinduland-Sri P.N.Oak,Encyclopaedia Britanica,Marx-Enges Selected works,Historians History of the world,Oxford Dictionary of place... names and proper names.

Friday, December 6, 2013

2nd Terminal Examination Time table 2013-2014










Link for Sanskrit study materials for SSLC.. 

2014 എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് പഠിക്കുന്നതിന് സഹായകമായ പഠനസഹായി.

ര്‍ട്ട് ടൈ ധ്യാര്‍ക്ക്‌ നാവധി നുദിച്ച്‌ കൊണ്ട്‌ ങി സര്‍ക്കാര്‍ ത്തരവ്.
 

Wednesday, December 4, 2013


അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ ഇടപ്പള്ളി ഗവ. ഹൈസ്ക്കൂളിലെ സംസ്കൃതം അധ്യാപിക മഞ്ജു എ. (33) ക്ക് ആദരാഞ്ജലികള്‍