roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Wednesday, February 29, 2012

ഒന്നാം ക്ലാസ്സ് മുതല്‍ സംസ്കൃത പഠനം ആരംഭിക്കണം

  എറണാകുളം  :
     കേരളത്തില്‍ വിദ്യാഭ്യാസ അവകാശ നിയമം പ്രാവര്‍ത്തികമാക്കുന്ന അവസരത്തില്‍ ഒന്നാം ക്ലാസുമുതല്‍ അറബി ഭാഷ പഠിപ്പിക്കുന്നത് പോലെ 
സംസ്കൃത ഭാഷാ പഠനം ആരംഭിക്കണമെന്നും , കരിക്കുലം കമ്മറ്റിയില്‍ സംസ്കൃതത്തിന്‍റെ  പ്രതിനിധിയെ  ഉള്‍പെടുത്തണമെന്നും പ്രൈമറി ക്ലാസുകളില്‍ സംസ്കൃതം പഠിച്ചവര്‍ക്ക് ഹൈസ്കൂളുകളിലും ഹയര്‍ സെക്കണ്ടറികളിലും  സംസ്കൃതം പഠിക്കാന്‍ അവസരമുണ്ടാകണമെന്നും കേരള സംസ്കൃത അധ്യാപക ഫെഡറെഷന്‍ എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍   പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടു . ജില്ലാപ്രസി: അയ്യമ്പുഴ ഹരികുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന  കണ്‍ വെന്‍ഷനില്‍   സംസ്ഥാന പ്രസി : എം. എസ് ശര്‍മ്മ ഉദ്ഘാടനം ചെയ്തു സംസ്ഥാന സമിതിയംഗം കെ.ബി. രാമകൃഷ്ണന്‍ ആമുഖ  ഭാഷണം നടത്തി.  ടി വത്സലാ ദേവി (ജില്ലാ രക്ഷാധികാരി), എസ്. രവികുമാര്‍ (KDSTF സംസ്ഥാനസമിതിയംഗം), വിശ്വജ  എസ്.നായര്‍ (ജില്ലാ പ്രസി :KDSTF)എന്നിവര്‍ പ്രസംഗിച്ചു .