roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Monday, February 13, 2012

പരീക്ഷാ നടത്തിപ്പ് നിരുത്തരവാദപരം KSTF



സംസ്കൃതത്തെ അവഹേളിക്കുന്നു.

  പത്താം ക്ലാസിലെ സംസ്കൃതം മോഡല്‍ പരീക്ഷയ്ക്ക്, കൈകൊണ്ടെഴുതി ഫോട്ടോകോപ്പിയെടുത്ത ചോദ്യപേപ്പര്‍ നല്‍കുകയും അതില്‍ തന്നെ പലയിടത്തും അക്ഷരത്തെറ്റുകള്‍ വരുത്തുകയും, സിലബസിലില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്ത് മോഡല്‍ പരീക്ഷ എന്ന വാക്കിന്റെ അന്തഃസത്ത തന്നെ അധികാരികള്‍ ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു. പല വിദ്യാര്‍ഥികള്‍ക്കും അക്ഷരങ്ങള്‍ വായിച്ചെടുക്കുവാന്‍ പ്രയാസപ്പെടേണ്ടിവന്നു. ഏകാഗ്രതയോടെ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികളെ ഇത് തെല്ലൊന്നുമല്ല വലച്ചത്. പഠനം വിദ്യാര്‍ഥിയുടെ മൌലികാവകാശമായിരിക്കെ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്തുത നടപടി അങ്ങേയറ്റം അക്ഷന്തവ്യവും കൃത്യവിലോപത്തിനുള്ള ഉത്തമോദാഹരണവുമാണ്. മറ്റെല്ലാ ചോദ്യപേപ്പറുകളും പ്രിന്റ് ചെയ്ത് നല്‍കുമ്പോള്‍ (ദേവനാഗരീലിപിയിലുള്ള ഹിന്ദിയടക്കം)സംസ്കൃതത്തിനോടുമാത്രമുള്ള ഈ അവഹേളനം പ്രസ്തുത സമിതിയില്‍ ഇപ്പോഴുള്ളവരുടെ, ഭാരതീയതയോടും സന്മാര്‍ഗം പഠിപ്പിക്കുന്ന ഒരു ഭാഷയോടുമുള്ള സമീപനം വ്യക്തമാക്കുന്നു.
മാത്രമല്ല, പാഠപുസ്തകം മാറിയ സാഹചര്യത്തില്‍ മറ്റെല്ലാ വിഷയങ്ങള്‍ക്കും ക്വസ്റ്റ്യന്‍ ബാങ്ക് നല്‍കിയപ്പോഴും സംസ്കൃതത്തോടുള്ള അവഹേളനം തുടര്‍ന്നു. കുട്ടികള്‍ മോഡല്‍ ചോദ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അദ്ധ്യാപകര്‍ അവരുടെ അറിവ് വച്ച് ചോദ്യങ്ങള്‍ പറഞ്ഞ് കൊടുക്കുകയാണിപ്പോള്‍. ഫലത്തില്‍ സംസ്കൃതത്തിന് ഏകീകൃതസ്വഭാവമുള്ള മോഡല്‍ ചോദ്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായി. ഇത് അദ്ധ്യാപകരേയും വിദ്യാര്‍ഥികളേയും വിഷമവൃത്തത്തില്‍ ആക്കിയിരിക്കുകയാണ്. ഒരു വിഷയത്തിനോടുമാത്രമുള്ള ഈ അനാദരവ് സ്വാഭാവികമായും പല സംശയങ്ങള്‍ അധ്യാപകരിലും, വിദ്യാര്‍ഥികളിലും രക്ഷകര്‍ത്താക്കളിലും സര്‍വോപരി ഭാരതീയപൈതൃകത്തെ ബഹുമാനിക്കുന്നവരിലും ഉണ്ടാക്കുന്നുണ്ട്.

  കേരളം പോലെ മികച്ച വിദ്യാഭ്യാസസമ്പ്രദായവും, അക്കാഡമിക് മികവും, എട്ടാംക്ലാസ് മുതല്‍ വിവിധ ഭാഷകളില്‍ ടൈപ്പ് ചെയ്യാന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതുമായ ഒരു സംസ്ഥാനത്ത് കുട്ടിക്ക് കൈകൊണ്ടെഴുതിയ ചോദ്യപ്പേപ്പര്‍ വായിച്ചെടുക്കേണ്ട ഗതികേട് സംജാതമായിരിക്കുയാണിപ്പോള്‍. വിദ്യാഭ്യാസമികവിനുള്ള സ്ഥാപനങ്ങള്‍ കഴിവ്കെട്ടവരുടെ കേന്ദ്രങ്ങളായി അധഃപതിക്കരുത്

        സംസ്കൃത ഭാഷയോടും വിദ്യാര്‍ഥികളോടും അവഹേളന പരമായ സമീപനം കൈക്കൊണ്ട സര്‍ക്കാരിനെതിരെ കേരള സംസ്കൃത അധ്യാപക ഫെഡറെഷന്‍ പ്രതിഷേധിക്കുന്നു 


SSLC സംസ്കൃതം മോഡല്‍ പരീക്ഷാ ചോദ്യാവലികള്‍.