roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Sunday, August 21, 2011

यागाश्वबन्धनम्

यागाश्वबन्धनम्

डो. विजय् कुमार् एम्

വടുക്കള്‍
- (സംഭ്രമത്തോടെ) കുമാര! കുമാര! കുതിര,കുതിര എന്ന് ഒരു ജന്തുവിശേഷം നാട്ടിലുണ്ടെന്ന് കേള്‍ക്കുന്നുവോ, അതിനെ ഇപ്പോള്‍ ഞങ്ങള്‍ നേരിട്ടു കണ്ടു.

ലവന്‍ - കുതിര എന്ന പേര് ജന്തുശാസ്ത്രത്തിലും, യുദ്ധശാസ്ത്രത്തിലും പറയുന്നുണ്ട്. അതെങ്ങിനെയുള്ളതാണ് ? പറയൂ.

വടുക്കള്‍ - കേട്ടാലും,

അത് പുറകില്‍ വലിയ വാലിനെ വഹിക്കുന്നു, അതിനെ എപ്പോഴും ആട്ടിക്കൊണ്ടിരിക്കുന്നു. അവന് നീളമുള്ള കഴുത്തുണ്ട്. കുളമ്പ് നാലെണ്ണമേ ഉള്ളു. ഇളം പുല്ലുകളെ തിന്നുന്നു, മാങ്ങയുടെ വലുപ്പമുള്ള പിണ്ഡം ഇടുന്നു. ഇങ്ങിനെ വര്‍ണ്ണിച്ചതുകൊണ്ട് എന്ത് പ്രയോജനം അവന്‍ ദൂരേക്ക പോകുന്നു. വരൂ വരൂ അവന്റെ അടുത്തേക്ക് പോകാം.

(എന്നിപ്രകാരം ലവന്റെ വസ്ത്രമാകുന്ന മാന്‍തോലിലും കൈകളിലും പിടിച്ചു വലിക്കുന്നു)

ലവന്‍ - (കൌതുകത്തോടെയും, തടഞ്ഞുകൊണ്ടും, വിനയത്തോടെയും) ആര്യന്മാരെ! നോക്കൂ ഇവര്‍ എന്നെ വലിച്ചുകൊണ്ടുപോകുന്നു. [ലവന് കുതിരയെ കാണുവാന്‍ കൌതുകവും, പിടിച്ചുവലിക്കുന്നതില്‍ പ്രതിഷേധവും, പോകുന്നതിനുമുമ്പ് അടുത്തുനില്‍ക്കുന്ന ജനകന്‍, അരുന്ധതി, കൌസല്യ എന്നീ മുതിര്‍ന്നവരുടെ അനുവാദം വാങ്ങണമെന്ന് വിനയവും ഒരേസമയമുണ്ടായി എന്നര്‍ഥം]

അരുന്ധതീജനകന്മാര്‍- കുട്ടിക്ക്(കുതിരയെക്കാണാന്‍) വലിയ കൌതുകമുണ്ട്.

കൌസല്യാ - വനത്തിലുള്ള ഈ കുട്ടിയുടെ രൂപത്താലും സംഭാഷണത്താലും നിങ്ങളും ഞങ്ങളും സന്തുഷ്ടരാണ്. ഹേ ഭഗവതി! (അരുന്ധതി), അവനെ കണ്ടിട്ട് ഞാന്‍ സ്വയം തെറ്റിദ്ധരിക്കപ്പെട്ടവളാകുന്നു (രാമന്റെ കുട്ടിക്കാലത്തെ രൂപം കൌസല്യയുടെ മനസ്സില്‍ വരുന്നു എന്നര്‍ഥം). അതുകൊണ്ട് മറ്റൊരുദിക്കില്‍ പോയി ഓടിമറയുന്ന ഈ ആയുഷ്മാനെ നമുക്ക് നോക്കാം.

അരുന്ധതി - വേഗത്തില്‍ ദൂരെപ്പോയ ആ ചപലനെ എങ്ങിനെ കാണും ?

കഞ്ചുകി - (പ്രവേശിച്ചിട്ട്) ഭഗവാന്‍ വാല്‍മീകി അരുളിച്ചെയ്യുന്നു - നിങ്ങള്‍ ഇതിനെക്കുറിച്ച് ഉചിതമായ അവസരത്ത് അറിഞ്ഞഉകൊള്ളുമെന്ന്.

ജനകന്‍ - ഇതില്‍ അതിഗംഭീരമായി എന്തോ ഒന്ന് ഉണ്ട്. ഭഗവതി അരുന്ധതി, സഖീ കൌസല്യേ, ആര്യേ ഗൃഷ്ടേ, നമുക്ക് പോയി ഭഗവാന്‍ വാല്‍മീകിയെ കാണാം. [ഗൃഷ്ട ഇവരോടൊപ്പം വന്ന തപോവനത്തിലെ ഒരു വൃദ്ധയാണ്]

(ഇപ്രകാരം മുതിര്‍ന്നവര്‍ പേയി)

വടുക്കള്‍ - (പ്രവേശിച്ചിട്ട്) കുമാര ഈ ആശ്ചര്യത്തെ കാണൂ !

ലവന്‍ - ഞാന്‍ കാണുകയുമറിയുകയും ചെയ്തു. ഇത് അശ്വമേധത്തിനുള്ള കുതിരയാണ്. തീര്‍ച്ച.

വടുക്കള്‍ - അതെങ്ങനെ അറിഞ്ഞു ?

ലവന്‍ - മൂഢന്മാരെ, നിങ്ങളും അശ്വമേധപ്രകരണത്തില്‍ ആ ഭാഗം പഠിച്ചിട്ടുണ്ടല്ലോ. നൂറ് കവചധാരികളും, നൂറ് ദണ്ഡധാരികളും, നൂറ് വാളെടുത്തവരും രക്ഷിതാക്കളായി ഉണ്ട്. അതുപോലെ മറ്റുചില ലക്ഷണങ്ങളും കാണുന്നുണ്ട്. വിശ്വാസമായില്ലെങ്കില്‍ പോയി ചോദിക്കൂ.

വടുക്കള്‍ - ഹേ, ഹേ, എന്താവശ്യത്തിനാണ് നാലുപാടും ആള്‍ക്കാര്‍ പൊതിഞ്ഞ ഈ കുതുര ചുറ്റിക്കറങ്ങുന്നത് ?

ലവന്‍ - (ആഗ്രഹത്തോടുകൂടി ആത്മഗതം) അശ്വമേധം എന്നത് വിശ്വവിജയികളായ ക്ഷത്രിയര്‍ക്ക് ഊര്‍ജസ്വലവും, മറ്റ് ക്ഷത്രിയരെ തിരസ്കരിക്കുന്നതും, ആയ മഹത്തായ ഉത്കര്‍ഷത്തിന്റെ ഉരകല്ലാണ്.

(അണിയറയില്‍)

ഈ കുതിര ഏഴുലകങ്ങള്‍ക്കും ഒരേയൊരു വീരനായ, രാവണകുലശത്രുവായ രാമന്റെ കീര്‍ത്തിയുടെ പതാകയാകുന്നു. അല്ലെങ്കില്‍ ഇത് അദ്ദേഹത്തിന്റെ വീരതയെ സൂചിപ്പിക്കുന്ന ഘോഷണമാകന്നു.

ലവന്‍ - (ഗര്‍വോടുകൂടി എന്നപോലെ) അഹോ കോപാഗ്നിയെ വര്‍ദ്ധിപ്പിക്കുന്ന അക്ഷരങ്ങള്‍

വടുക്കള്‍ - എന്തുപറയാനാണ്, കുമാരന്‍ ബുദ്ധിമാന്‍ തന്നെ.

ലവന്‍ - ഭോ! ഭോ! ഭൂമിയില്‍ ക്ഷത്രിയന്മാരില്ലാതായോ ? അല്ലാതെ എന്താണ് നിങ്ങള്‍ ഇങ്ങനെ പറയുന്നത് ?

(അണിയറയില്‍)

മഹാരാജാവിനെ കുറിച്ച് പറയുമ്പോള്‍ മറ്റ് ക്ഷത്രിയന്മാരെവിടെ ?

ലവന്‍ - ഛെ! നീചന്മാരെ

ക്ഷത്രിയന്മാരുണ്ടെങ്കില്‍ ഉണ്ട്തന്നെ. എന്തിനിപ്പോള്‍ വാക്കുകള്‍കൊണ്ട് പേടിപ്പിക്കുന്നു ? എന്തിനധികം! നിങ്ങളുടെ ആ പതാകയെ ഞാന്‍ കൊണ്ടുപോകുന്നു.

അല്ലയോ വടുക്കളെ, വളഞ്ഞ് കല്ലുകള്‍ വലിച്ചെറിഞ്ഞ് ഈ അശ്വത്തെ നയിക്കൂ. സാധു ആശ്രമത്തിലെ മാനുകളുടെയൊപ്പം വിഹരിക്കട്ടെ.

പുരുഷഃ - (പ്രവേശിച്ച് ക്രോധദര്‍പ്പങ്ങളോടെ) ഛീ, കഥയില്ലായ്മ, എന്ത്പറഞ്ഞൂ, പടയാളികള്‍ വേഗം കോപിക്കുന്നവരും ദയയില്ലാത്തവരുമാണ്. ഗര്‍വോടുകൂടിയവാക്ക് കുട്ടി പറഞ്ഞാല്‍പോലും അവര്‍ സഹിക്കില്ല. രാജകുമാരനായ ചന്ദ്രകേതു ശത്രുനാശകനാണ്. അദ്ദേഹം ഇപ്പോള്‍ മനോഹരവും അപൂര്‍വവുമായ അരണ്യദര്‍ശനത്താല്‍ വശീകരിക്കപ്പെട്ടവനായി സഞ്ചരിക്കുകയാണ്. അദ്ദേഹം തിരിച്ചെത്തുന്നതിനുമുമ്പ് കാട്ടിലുള്ള വൃക്ഷങ്ങളുടെ ഇടയില്‍ക്കൂടി ഓടി പൊയ്ക്കൊള്ളുവിന്‍.

വടുക്കള്‍ - കുമാര മതിയായി ഈ കുതിരയെക്കൊണ്ട്. തീക്ഷ്ണങ്ങളായ അമ്പുകളേന്തിയ ഇവര്‍ ശകാരിക്കുന്നു. ആശ്രമം ദൂരെയാണ്. അതുകൊണ്ട് വരൂ, നമുക്ക് മാഞ്ചാട്ടം ചാടി ഓടി ആശ്രമത്തിലേക്കു പോകാം.

ലവന്‍ - (ചിരിച്ചുകൊണ്ട്) ശസ്ത്രങ്ങള്‍ ശോഭിക്കുന്നുവോ ? (വില്ലുകുലച്ചിട്ട്)

ഞാണാകുന്ന നാവിനാല്‍ചുറ്റിയ ഉയര്‍ന്ന അഗ്രഭാഗങ്ങളാകുന്ന ദംഷ്ട്രകളോട് കൂടിയതും ഉയരുന്ന ഘോരമായ മേഘത്തിന്റെ ഘര്‍ഘരശബ്ദത്തോടുകൂടിയതും ആയ വില്ല് വിഴുങ്ങുവാനാസക്തിയുള്ളതും ചിരിക്കുന്നതുമായ യമന്റെ വായയാകുന്ന യന്ത്രത്തിന്റെ പിളരലിനെ അനുകരിക്കുന്ന ഭീഷണമായ മധ്യഭാഗത്തോടുകൂടിയത് ആകട്ടെ.