roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Tuesday, September 11, 2012

Sanskrit to be taught from first stanadard (Mathrubhoomi news)





സംസ്‌കൃതഭാഷയ്ക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് വഴിയൊരുങ്ങുന്നു
Posted on: 10 Sep 2012

പി.അഭിലാഷ്


ആവശ്യം മന്ത്രിസഭായോഗത്തിന്റെ പരിഗണനയിലേക്ക്


കൊല്ലം:സംസ്ഥാനത്ത് സ്‌കൂളുകളില്‍ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഒന്നാംക്ലാസില്‍ ഐച്ഛികവിഷയമായി സംസ്‌കൃതത്തിന് പ്രവേശനം നല്‍കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. ഇതിനായി സംസ്‌കൃത അധ്യാപക ഫെഡറേഷനും സംസ്‌കൃതഭാരതിയും സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

ഒന്നാംക്ലാസ് മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കുക, കരിക്കുലം കമ്മിറ്റിയിലും ക്യു.ഐ.പി.മോണിറ്ററിങ് കമ്മിറ്റിയിലും സംസ്‌കൃതത്തെ ഉള്‍പ്പെടുത്തുക, ജില്ലാ തലങ്ങളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്. അറബിയും ഉറുദുവും കൂടാതെ തമിഴും കന്നടയും വരെ കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്‌കൃതത്തിന്റെ പ്രതിനിധികളെ ഒഴിവാക്കിയിരുന്നു.

വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ കഴിഞ്ഞ സംസ്‌കൃതഭാഷാ ദിനാചരണത്തിന്റെ ഉദ്ഘാടകന്‍ മുഖ്യമന്ത്രിയായിരുന്നു. ഇവിടെ വച്ചാണ് സംസ്‌കൃത അധ്യാപക ഫെഡറേഷനും സംസ്‌കൃതഭാരതിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ആവശ്യങ്ങള്‍ പഠിച്ച മുഖ്യമന്ത്രി ഉടന്‍തന്നെ അടുത്ത മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ ഇതും ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.

നിലവില്‍ അഞ്ചാംക്ലാസ് മുതലാണ് കേരളത്തില്‍ സംസ്‌കൃതപഠനത്തിന് അവസരമുള്ളത്. കേന്ദ്ര വിദ്യാഭ്യാസനിയമം പ്രാവര്‍ത്തികമാക്കുമ്പോള്‍ അഞ്ചാം ക്ലാസ് എല്‍.പി.ക്ലാസുകളോട് കൂട്ടിച്ചേര്‍ക്കും. അങ്ങനെ വന്നാല്‍ അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്‌കൃത പഠനം ആരംഭിക്കാനുള്ള അവസരമില്ലാതാകും.

1956ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. സനിത്കുമാര്‍ ചാറ്റര്‍ജി അധ്യക്ഷനായുള്ള സംസ്‌കൃത കമ്മീഷന്‍, 1973ല്‍ കേരള സര്‍ക്കാര്‍ നിയമിച്ച എന്‍.വി.കൃഷ്ണവാര്യര്‍ കമ്മീഷന്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അക്കാദമിക് കമ്മിറ്റി എന്നിവയുടെയെല്ലാം പ്രധാന ശുപാര്‍ശ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കണമെന്നായിരുന്നു.

link to the original page -

http://www.mathrubhumi.com/online/malayalam/news/story/1816195/2012-09-10/kerala