roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Thursday, September 6, 2012

തെരുവോരത്ത് സംസ്കൃത പഠനം

ഒന്നാം ക്ലാസ് മുതല്‍ സംസ്കൃത പഠനം ആരംഭിക്കുക എന്ന ആവശ്യമുന്നയിച്ചു കൊണ്ട് പ്രക്ഷോഭ രംഗത്തുള്ള കേരള സംസ്കൃത അധ്യാപക ഫെഡറെഷന്റെ  പുതുമയാര്‍ന്ന ആശയ പ്രചാരണം

സംസ്കൃത പഠനം കൊച്ചു കുട്ടികള്‍ക്ക് പോലും ലളിതവും അനായാസവുമാണെന്നു സ്ഥാപിച്ചു കൊണ്ടാണ് വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ചു അധ്യാപക ദിനത്തില്‍  സാമാന്യ ജനങ്ങള്‍ക്കുവേണ്ടി തെരുവോരത്ത് സംസ്കൃത പഠനം അരങ്ങേറിയത്.
വ്യക്തിത്വ വികാസത്തിന്റെ പൂര്‍ത്തീകരണത്തിനും, നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ തിരിച്ചു പിടിക്കുന്നതിനും, മാതൃഭാഷാപഠനം  സുഗമമാക്കുന്നതിനും, ചെറു പ്രായത്തില്‍ തന്നെ സംസ്കൃതഭാഷാ പഠനം അനിവാര്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. എറണാകുളം, ആലുവ , മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളില്‍ നടന്ന പഠന ക്ലാസുകള്‍ക്ക് കവിയും,ഗാനരചയിതാവുമായ അയ്യമ്പുഴ ഹരികുമാര്‍ ,വിശ്വജ എസ് നായര്‍, രജീഷ് കെ വി, പി രതി, എസ് രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കവിയും,ഗാനരചയിതാവുമായ അയ്യമ്പുഴ ഹരികുമാര്‍
 എറണാകുളം സൗത്ത് റയില്‍വേ സ്റേഷന്‍ റോഡില്‍ ക്ലാസ് നയിക്കുന്നു