കേരള
സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ
ആഭിമുഖ്യത്തില്‍ നാലാമത്
സംസ്ഥാനതലസംസ്കൃതദിനാഘോഷം
ആഗസ്ററ് 10 വെള്ളിയാഴ്ച
എസ്. ആര്‍.
വി.
ഹയര്‍
സെക്കന്ററി സ്കൂള്‍ എറണാകുളത്തു
വച്ച് ആരാധ്യനായ കൊച്ചി മേയര്‍
ശ്രീ. ടോണി
ചമ്മണി രാവിലെ 10
മണിക്ക്
ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
സംസ്കൃതത്തിന്റെ
സവിശേഷതകള്‍ പൊതുസമൂഹത്തിന്
മനസ്സിലാക്കുവാന്‍ ഇത്തരത്തിലുള്ള
ദിനാചരണങ്ങള്‍ സഹായകരമാണ്
എന്നദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍
ആദ്ധ്യക്ഷം വഹിച്ച എറണാകുളം
എം.എല്‍.എ.
ശ്രീ.
ഹൈബി ഈഡന്‍
സംസ്കൃതദിനാഘോഷം
രാഷ്ടൈക്യത്തിനുതകുന്നതാണ്
എന്നഭിപ്രായപ്പെട്ടു.
ജസ്റ്റിസ്
(റിട്ട)
റ്റി.
എല്‍.
വിശ്വനാഥ
അയ്യര്‍ മുഖ്യാതിഥി ആയിരുന്നു.
പ്രൊഫ.
തുറവൂര്‍
വിശ്വംഭരന്‍ മുഖ്യപ്രഭാഷകനായിരുന്നു.
മലയാളം
പഠിക്കുന്നത്ര വിഷമം സംസ്കൃതം
പഠിക്കുവാനില്ല എന്നദ്ദേഹമഭിപ്രായപ്പെട്ടു.
സംസ്കൃതവും
ആധുനികസമൂഹവും എന്ന വിഷയത്തില്‍
മനോഹരമായി ഡോ.
പി.സി.മുരളീമാധവന്‍
സര്‍ പ്രഭാഷണം നടത്തുകയുണ്ടായി.
സംസ്കൃതം റിട്ട. പ്രൊഫ. ശ്രീമതി. ഒ.വത്സല ടീച്ചറിനെ, ഡെ.മേയര്‍ ഭദ്ര ബി. പൊന്നാട അണിയിച്ചാദരിച്ചു. ബാലസംസ്കൃതപ്രതിഭ സരസ്വതി എന്‍, നെ വത്സലടീച്ചര്‍ ഉപഹാരം നല്‍കി ആദരിച്ചു. സി.പി.ഒ.
എം.ഒ.പുഷ്പേന്ദ്രന്‍
സ്വാഗതവും സംസ്കൃതം സ്പെഷ്യല്‍
ഓഫീസര്‍ ശ്രീമതി ഡോ.
ടി.ഡി.സുനീതീദേവി
കൃതജ്ഞതയും രേഖപ്പെടുത്തി. ഉച്ചക്കു ശേഷം ശ്രീ. എടനാട് രാജന്‍ നമ്പ്യാര്‍ അവതരിപ്പിച്ച പാഠകവും, ശ്രീലക്ഷ്മി സനീഷ് അവതരിപ്പിച്ച നൃത്തവും വിദ്യാര്‍ത്ഥികളുടെ മറ്റു കലാപരിപാടികളും അങ്ങേറി.