roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Sunday, August 21, 2011

यागाश्वबन्धनम्

यागाश्वबन्धनम्

डो. विजय् कुमार् एम्

വടുക്കള്‍
- (സംഭ്രമത്തോടെ) കുമാര! കുമാര! കുതിര,കുതിര എന്ന് ഒരു ജന്തുവിശേഷം നാട്ടിലുണ്ടെന്ന് കേള്‍ക്കുന്നുവോ, അതിനെ ഇപ്പോള്‍ ഞങ്ങള്‍ നേരിട്ടു കണ്ടു.

ലവന്‍ - കുതിര എന്ന പേര് ജന്തുശാസ്ത്രത്തിലും, യുദ്ധശാസ്ത്രത്തിലും പറയുന്നുണ്ട്. അതെങ്ങിനെയുള്ളതാണ് ? പറയൂ.

വടുക്കള്‍ - കേട്ടാലും,

അത് പുറകില്‍ വലിയ വാലിനെ വഹിക്കുന്നു, അതിനെ എപ്പോഴും ആട്ടിക്കൊണ്ടിരിക്കുന്നു. അവന് നീളമുള്ള കഴുത്തുണ്ട്. കുളമ്പ് നാലെണ്ണമേ ഉള്ളു. ഇളം പുല്ലുകളെ തിന്നുന്നു, മാങ്ങയുടെ വലുപ്പമുള്ള പിണ്ഡം ഇടുന്നു. ഇങ്ങിനെ വര്‍ണ്ണിച്ചതുകൊണ്ട് എന്ത് പ്രയോജനം അവന്‍ ദൂരേക്ക പോകുന്നു. വരൂ വരൂ അവന്റെ അടുത്തേക്ക് പോകാം.

(എന്നിപ്രകാരം ലവന്റെ വസ്ത്രമാകുന്ന മാന്‍തോലിലും കൈകളിലും പിടിച്ചു വലിക്കുന്നു)

ലവന്‍ - (കൌതുകത്തോടെയും, തടഞ്ഞുകൊണ്ടും, വിനയത്തോടെയും) ആര്യന്മാരെ! നോക്കൂ ഇവര്‍ എന്നെ വലിച്ചുകൊണ്ടുപോകുന്നു. [ലവന് കുതിരയെ കാണുവാന്‍ കൌതുകവും, പിടിച്ചുവലിക്കുന്നതില്‍ പ്രതിഷേധവും, പോകുന്നതിനുമുമ്പ് അടുത്തുനില്‍ക്കുന്ന ജനകന്‍, അരുന്ധതി, കൌസല്യ എന്നീ മുതിര്‍ന്നവരുടെ അനുവാദം വാങ്ങണമെന്ന് വിനയവും ഒരേസമയമുണ്ടായി എന്നര്‍ഥം]

അരുന്ധതീജനകന്മാര്‍- കുട്ടിക്ക്(കുതിരയെക്കാണാന്‍) വലിയ കൌതുകമുണ്ട്.

കൌസല്യാ - വനത്തിലുള്ള ഈ കുട്ടിയുടെ രൂപത്താലും സംഭാഷണത്താലും നിങ്ങളും ഞങ്ങളും സന്തുഷ്ടരാണ്. ഹേ ഭഗവതി! (അരുന്ധതി), അവനെ കണ്ടിട്ട് ഞാന്‍ സ്വയം തെറ്റിദ്ധരിക്കപ്പെട്ടവളാകുന്നു (രാമന്റെ കുട്ടിക്കാലത്തെ രൂപം കൌസല്യയുടെ മനസ്സില്‍ വരുന്നു എന്നര്‍ഥം). അതുകൊണ്ട് മറ്റൊരുദിക്കില്‍ പോയി ഓടിമറയുന്ന ഈ ആയുഷ്മാനെ നമുക്ക് നോക്കാം.

അരുന്ധതി - വേഗത്തില്‍ ദൂരെപ്പോയ ആ ചപലനെ എങ്ങിനെ കാണും ?

കഞ്ചുകി - (പ്രവേശിച്ചിട്ട്) ഭഗവാന്‍ വാല്‍മീകി അരുളിച്ചെയ്യുന്നു - നിങ്ങള്‍ ഇതിനെക്കുറിച്ച് ഉചിതമായ അവസരത്ത് അറിഞ്ഞഉകൊള്ളുമെന്ന്.

ജനകന്‍ - ഇതില്‍ അതിഗംഭീരമായി എന്തോ ഒന്ന് ഉണ്ട്. ഭഗവതി അരുന്ധതി, സഖീ കൌസല്യേ, ആര്യേ ഗൃഷ്ടേ, നമുക്ക് പോയി ഭഗവാന്‍ വാല്‍മീകിയെ കാണാം. [ഗൃഷ്ട ഇവരോടൊപ്പം വന്ന തപോവനത്തിലെ ഒരു വൃദ്ധയാണ്]

(ഇപ്രകാരം മുതിര്‍ന്നവര്‍ പേയി)

വടുക്കള്‍ - (പ്രവേശിച്ചിട്ട്) കുമാര ഈ ആശ്ചര്യത്തെ കാണൂ !

ലവന്‍ - ഞാന്‍ കാണുകയുമറിയുകയും ചെയ്തു. ഇത് അശ്വമേധത്തിനുള്ള കുതിരയാണ്. തീര്‍ച്ച.

വടുക്കള്‍ - അതെങ്ങനെ അറിഞ്ഞു ?

ലവന്‍ - മൂഢന്മാരെ, നിങ്ങളും അശ്വമേധപ്രകരണത്തില്‍ ആ ഭാഗം പഠിച്ചിട്ടുണ്ടല്ലോ. നൂറ് കവചധാരികളും, നൂറ് ദണ്ഡധാരികളും, നൂറ് വാളെടുത്തവരും രക്ഷിതാക്കളായി ഉണ്ട്. അതുപോലെ മറ്റുചില ലക്ഷണങ്ങളും കാണുന്നുണ്ട്. വിശ്വാസമായില്ലെങ്കില്‍ പോയി ചോദിക്കൂ.

വടുക്കള്‍ - ഹേ, ഹേ, എന്താവശ്യത്തിനാണ് നാലുപാടും ആള്‍ക്കാര്‍ പൊതിഞ്ഞ ഈ കുതുര ചുറ്റിക്കറങ്ങുന്നത് ?

ലവന്‍ - (ആഗ്രഹത്തോടുകൂടി ആത്മഗതം) അശ്വമേധം എന്നത് വിശ്വവിജയികളായ ക്ഷത്രിയര്‍ക്ക് ഊര്‍ജസ്വലവും, മറ്റ് ക്ഷത്രിയരെ തിരസ്കരിക്കുന്നതും, ആയ മഹത്തായ ഉത്കര്‍ഷത്തിന്റെ ഉരകല്ലാണ്.

(അണിയറയില്‍)

ഈ കുതിര ഏഴുലകങ്ങള്‍ക്കും ഒരേയൊരു വീരനായ, രാവണകുലശത്രുവായ രാമന്റെ കീര്‍ത്തിയുടെ പതാകയാകുന്നു. അല്ലെങ്കില്‍ ഇത് അദ്ദേഹത്തിന്റെ വീരതയെ സൂചിപ്പിക്കുന്ന ഘോഷണമാകന്നു.

ലവന്‍ - (ഗര്‍വോടുകൂടി എന്നപോലെ) അഹോ കോപാഗ്നിയെ വര്‍ദ്ധിപ്പിക്കുന്ന അക്ഷരങ്ങള്‍

വടുക്കള്‍ - എന്തുപറയാനാണ്, കുമാരന്‍ ബുദ്ധിമാന്‍ തന്നെ.

ലവന്‍ - ഭോ! ഭോ! ഭൂമിയില്‍ ക്ഷത്രിയന്മാരില്ലാതായോ ? അല്ലാതെ എന്താണ് നിങ്ങള്‍ ഇങ്ങനെ പറയുന്നത് ?

(അണിയറയില്‍)

മഹാരാജാവിനെ കുറിച്ച് പറയുമ്പോള്‍ മറ്റ് ക്ഷത്രിയന്മാരെവിടെ ?

ലവന്‍ - ഛെ! നീചന്മാരെ

ക്ഷത്രിയന്മാരുണ്ടെങ്കില്‍ ഉണ്ട്തന്നെ. എന്തിനിപ്പോള്‍ വാക്കുകള്‍കൊണ്ട് പേടിപ്പിക്കുന്നു ? എന്തിനധികം! നിങ്ങളുടെ ആ പതാകയെ ഞാന്‍ കൊണ്ടുപോകുന്നു.

അല്ലയോ വടുക്കളെ, വളഞ്ഞ് കല്ലുകള്‍ വലിച്ചെറിഞ്ഞ് ഈ അശ്വത്തെ നയിക്കൂ. സാധു ആശ്രമത്തിലെ മാനുകളുടെയൊപ്പം വിഹരിക്കട്ടെ.

പുരുഷഃ - (പ്രവേശിച്ച് ക്രോധദര്‍പ്പങ്ങളോടെ) ഛീ, കഥയില്ലായ്മ, എന്ത്പറഞ്ഞൂ, പടയാളികള്‍ വേഗം കോപിക്കുന്നവരും ദയയില്ലാത്തവരുമാണ്. ഗര്‍വോടുകൂടിയവാക്ക് കുട്ടി പറഞ്ഞാല്‍പോലും അവര്‍ സഹിക്കില്ല. രാജകുമാരനായ ചന്ദ്രകേതു ശത്രുനാശകനാണ്. അദ്ദേഹം ഇപ്പോള്‍ മനോഹരവും അപൂര്‍വവുമായ അരണ്യദര്‍ശനത്താല്‍ വശീകരിക്കപ്പെട്ടവനായി സഞ്ചരിക്കുകയാണ്. അദ്ദേഹം തിരിച്ചെത്തുന്നതിനുമുമ്പ് കാട്ടിലുള്ള വൃക്ഷങ്ങളുടെ ഇടയില്‍ക്കൂടി ഓടി പൊയ്ക്കൊള്ളുവിന്‍.

വടുക്കള്‍ - കുമാര മതിയായി ഈ കുതിരയെക്കൊണ്ട്. തീക്ഷ്ണങ്ങളായ അമ്പുകളേന്തിയ ഇവര്‍ ശകാരിക്കുന്നു. ആശ്രമം ദൂരെയാണ്. അതുകൊണ്ട് വരൂ, നമുക്ക് മാഞ്ചാട്ടം ചാടി ഓടി ആശ്രമത്തിലേക്കു പോകാം.

ലവന്‍ - (ചിരിച്ചുകൊണ്ട്) ശസ്ത്രങ്ങള്‍ ശോഭിക്കുന്നുവോ ? (വില്ലുകുലച്ചിട്ട്)

ഞാണാകുന്ന നാവിനാല്‍ചുറ്റിയ ഉയര്‍ന്ന അഗ്രഭാഗങ്ങളാകുന്ന ദംഷ്ട്രകളോട് കൂടിയതും ഉയരുന്ന ഘോരമായ മേഘത്തിന്റെ ഘര്‍ഘരശബ്ദത്തോടുകൂടിയതും ആയ വില്ല് വിഴുങ്ങുവാനാസക്തിയുള്ളതും ചിരിക്കുന്നതുമായ യമന്റെ വായയാകുന്ന യന്ത്രത്തിന്റെ പിളരലിനെ അനുകരിക്കുന്ന ഭീഷണമായ മധ്യഭാഗത്തോടുകൂടിയത് ആകട്ടെ.

सुयोधनस्य राजनीतिः

विवर्तकः

डो. विजय् कुमार् एम्

प्रथमः श्लोकः

नृपासनस्थः अपि - सिंहासनस्थः अपि - സിംഹാസനത്തിലിരിക്കുന്നവനാണെങ്കില്‍ കൂടിയും, वनाधिवासिनः - काननवासिनः - വനത്തില്‍ വസിക്കുന്നവനായ, भवतः - युधिष्ठिरात् - അങ്ങയില്‍നിന്ന്, पराभवं विशङ्कमानः- पराजयम् उत्प्रेक्षमाणः - പരാജയത്തെ ശങ്കിക്കുന്നവനായ, सुयोधनः - दुर्योधनः - ദുര്യോധനന്‍, दुरोदरच्छद्मजितां - द्यूतकपटलब्धां - കള്ളച്ചുതിലൂടെ ജയിച്ച, जगतीं - वसुधां - ഭൂമിയെ, नयेन – नीतिमार्गेण - നീതിമാര്‍ഗത്തിലൂടെ, जेतुं - वशीकर्तुं ജയിക്കുവാന്‍ (വശീകരിക്കുവാന്‍), समीहते - चेष्टते ആഗ്രഹിക്കുന്നു (പ്രയത്നിക്കുന്നു).


द्वितीयः श्लोकः

तथापि - शङ्कितोपि - എങ്കിലും (പരാജയശങ്കയുള്ളവനാണെങ്കിലും), जिह्मः - कुटिलः -കപടബുദ്ധിയായ, सः - सुयोधनः - അവന്‍, भवज्जिगीषया - भवद्विजयेच्छया - അങ്ങയെ ജയിക്കണമെന്ന ആഗ്രഹത്താല്‍, गुणसम्पदा - दयादाक्षिण्यादिगुणैः - ഔദാര്യം, ദാക്ഷിണ്യം മുതലായ ഗുണസമ്പത്തുക്കളെക്കൊണ്ട്, भूतिं समुन्नयन् - ऐश्वर्यमापादयन् - ഐശ്വര്യത്തെ വര്‍ദ്ധിപ്പിച്ചിട്ട്, शुभ्रं यशः - अमलां कीर्तिं - നിര്‍മ്മലമായ കീര്‍ത്തിയെ, तनोति - विस्तारयति - പ്രസരിപ്പിക്കുന്നു, महात्मभिः समं - साधुभिः सह - മഹാന്മാരോടൊപ്പം, विरोधः अपि - वैरमपि - വിരോധമാണെങ്കില്‍ കൂടിയും (അത്), अनार्यसंगमात् - दुष्टजनसंपर्कात् - ദുഷ്ടന്മാരോടുള്ള സൌഹൃദത്തേക്കള്‍, वरम् - श्रेष्ठम् - ശ്രേഷ്ഠമാണ്.


तृतीयः श्लोकः

कृतारिषड्वर्गजयेन - कामक्रोधादि षट्शत्रून् विजित्य കാമക്രോധാദി അരിഷഡ്വര്‍ഗങ്ങളെ ജയിച്ച് अगम्यरूपां - दुष्प्रापां - അനുസരിക്കാന്‍‍ പ്രയാസമുള്ള, मानवीं - मनूक्तां മനുപ്രോക്തമായ, - पदवीं - सरणिं - പ്രജാപാലനപദ്ധതിയെ (മനുസ്മൃതി), प्रपित्सुना - प्राप्तुम् इच्छता പ്രാപിക്കുവാനാഗ്രഹിച്ചുകൊണ്ട്, - अस्ततन्द्रिणा - निरालस्येन വിശ്രമമില്ലാത്തവനായ- तेन – सुयोधनेन - ആ ദുര്യോധനനാല്‍, नक्तंदिवं - अहेरात्रं - രാത്രിയേയും പകലിനേയും, विभज्य - विभागं कृत्वा - വിഭജിച്ച്, नयेन – नीतिपथा - നീതിയനുസരിച്ച്, पौरुषं वितन्यते - उद्योगः विस्तार्यते - പൌരുഷാചരണത്തെ (ജോലിയെ) ചെയ്യുന്നു.


चतुर्थः श्लोकः

गतस्मयः - अहङ्कारशून्यः - അഹങ്കാരമില്ലാത്തവനായ, सः - सुयोधनः - അവന്‍, अनुजीविनः - भृत्यान् - ഭൃത്യന്മാരെ, प्रीतियुजः - स्निग्धान् - സ്നേഹസമ്പന്നരായ, सखीनिव - मित्राणि इव - സുഹൃത്തുക്കളെ എന്ന പോലെയും, सुहृदः - मित्रान् - സുഹൃത്തുക്കളെ, बन्धुभिः - भ्रात्रादिभिः - ബന്ധുക്കളോട്, समानमानान् - तुल्यसत्कारान् - തുല്യരായും, बन्धुतां - बन्धुसमूहं ബന്ധുസമൂഹത്തെ, कृताधिपत्यामिव च - स्वत्मनातिविशिष्टानिव - എല്ലാഅധികാരങ്ങളും ലഭിച്ചവരായും, सन्ततम् - अनवरतं - എല്ലായ്പോഴും, साधु - सम्यक् - നല്ലതുപോലെ, दर्शयते - प्रकटयति - കാണുന്നു.


पञ्चमः श्लोकः

यथायथं विभज्य - यथोचितं विभागं कृत्वा - വേണ്ടതുപോലെ വിഭജിച്ച്, समपक्षपातया - समानुभावानुबन्धया - സമദൃഷ്ടിയോടുകൂടി, भक्त्या - अनुरागेणഭക്തിപൂര്‍വം, असक्तम् - आसक्तिं विना - ആസക്തിയില്ലാതെ, आराधयतः - सेवमानस्य സേവിക്കുന്നവാനായ, अस्य - सुयोधनस्य ദുര്യോധനന്റെ, गुणानुरागात् - गुणेषु पक्षपातात् ഗുണങ്ങളിലുള്ള അനുരാഗത്താല്‍, सख्यम् - मैत्रीं - സൌഹൃദത്തെ, ईयिवान् इव - प्राप्तवान् इव പ്രാപിച്ചവരെന്നപോലെ, त्रिगणः - धर्मार्थकामाः - ധര്‍മാര്‍ഥകാമങ്ങള്‍, परस्परं न बाधते - मिथः न पीडयति - പരസ്പരം പീഡിപ്പിക്കുന്നില്ല.

(ഏതൊരുസമയത്താണോ ദുര്യോധനനാല്‍ ധര്‍മത്തെ സേവിക്കപ്പെടുന്നത് ആ സമയത്ത് അര്‍ഥകാമങ്ങള്‍ അദ്ദേഹത്തെ ബാധിക്കുന്നില്ല. ഇതുപോലെ മറ്റുള്ളവയും പരസ്പരം ബാധിക്കാതെ നിലനില്‍ക്കുന്നു.)

षष्ठः श्लोकः

वशी सः - जितेन्द्रियः सुयोधनः - സംയമിയായ ദുര്യോധനന്‍, वसूनि - धनानि - ധനങ്ങളെ वाञ्छन् - अभलषन् न ആഗ്രഹിച്ചിരുന്നില്ല (അതിന്റെ പേരില്‍ ജനങ്ങളെ പീഡിപ്പിച്ചിരുന്നില്ല), मन्युना न - कोपेन न കോപിച്ചോ അല്ല, (ശിക്ഷ നടപ്പാക്കിയിരുന്നത്), निवृत्तकारणः - लोभादि निवृत्तः ആഗ്രഹങ്ങളില്‍നിന്ന് വേര്‍പെട്ട (അദ്ദേഹം), स्वधर्म इत्येव - अयं मम राजधर्मः एवഇത് എന്റെ ധര്‍മമാണ് എന്നു മനസ്സിലാക്കി, गुरूपदिष्टेन - मन्वादि गुरुनिर्दिष्टेन മന്വാദി ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുള്ളതു പോലെ, रिपौ - शत्रौ - ശത്രുക്കളിലും, सुतोपि वा - पुत्रेपि - പുത്രനില്‍പ്പോലും, दण्डेन - दमेन ശിക്ഷയാല്‍, धर्मविप्लवं निहन्ति - धर्मव्यतिक्रमं निवारयति - ധര്‍മലംഘനത്തെ തടയുന്നു.


सप्तमः श्लोकः

(स सुयोधनः) शङ्कितः - अविश्वस्तः - പേടിയുള്ളവനായി, परितः - सर्वत्रഎല്ലായിടത്തും, परेतरान् - आत्मीयान् - സ്വന്തം, रक्षान् - रक्षकान् - ഭടന്മാരെ, विधाय - कृत्वा - നിയോഗിച്ചിട്ട്, अशङ्किताकारम् - निर्भयतां - പേടിയില്ലായ്മയെ, उपैति - प्रदर्शयति - പ്രദര്‍ശിപ്പിക്കുന്നു. क्रियापवर्गेषु - कार्यसमाप्तिषु - (ഉദ്ദേശിച്ച) കാര്യം നടന്നുകഴിയുമ്പോള്‍, अनुजीविसात्कृताः - भृत्याधीनाकृताः - ഭൃത്യന്മാരുടെ കൈവശമുള്ള, सम्पदः - धनानि - ധനം, अस्य - सुयोधनस्य – ദുര്യോധനന്റെ, कृतज्ञतां वदन्ति - उपकाराभिज्ञतां प्रख्यापयन्ति - ഉപകാരസ്മരണയെ പ്രഖ്യാപിക്കുന്നു.


अष्टमः श्लोकः

चिराय - चिरकालं - വളരെക്കാലം, तस्मिन् - सुयोधने - സുയോധനനാല്‍, क्षेमं वितन्वति - भद्रं कुर्वति सति - ക്ഷേമത്തെ ചെയ്യുന്നതുകൊണ്ട്, अदेवमातृकाः - पर्जन्यजलनिरपेक्षा - മേഘജലത്തെ ആശ്രയിക്കാത്തതായ, कुरवः - कुरुजनपदविशेषाः - കുരുദേശം, कृषीवलैः - कर्षकैः - കൃഷിക്കാരാല്‍, अकृष्टपच्याः - स्वयमेव पच्यमाना इवകൃഷിചെയ്തുണ്ടാക്കാത്തതായ, सुखेन लभ्याः - अनायासेन प्राप्याः - അനായാസം ലഭിക്കുന്നതായ, सस्यसंपदः - धान्यसंपत्तीः - ധാന്യസംപത്തുക്കളെ, दधतः - धारयन्तः - ധരിക്കുന്നതായി, चकासति - शोभन्ते - ശോഭിക്കുന്നു.

(അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുള്ളതുകൊണ്ട് ജനങ്ങള്‍ക്ക് മഴവെള്ളത്തെ ആശ്രയിക്കേണ്ടിവരുന്നില്ല. ദുര്യോധനന്‍ നന്നായി ഭരിക്കുന്നതുകൊണ്ട് വരള്‍ച്ചയും ഉണ്ടാകുന്നില്ല. അതുകൊണ്ട് കൃഷി സുഗമമായി നടക്കുന്നു എന്നര്‍ഥം.)


नवमः श्लोकः

तेन - सुयोधनेनസുയോധനനാല്‍, क्वचित् - कुत्रचित् - എവിടെയെങ്കിലും, सज्यं - समौर्विकं - ഞാണ്‍ വലിച്ചുകെട്ടിയ, धनुः नोद्यतम् - कार्मुकं न उत्तोलितं - വില്ല് ഏടുക്കപ്പെട്ടില്ല.आननं वा - मुखं वा - മുഖവും, कोपविजिह्मम् - कोपकुटिलं - കോപകലുഷിതം, न कृतम् - न विहितं - ആക്കപ്പെട്ടില്ല. गुणानुरागेण - दयादाक्षिण्यादि गुणप्रेम्णा - ദയാദാക്ഷിണ്യാദി ഗുണങ്ങളിലുള്ള ആദരവ് കാരണം, नराधिपैः - नृपैः - രാജാക്കന്മാരാല്‍, अस्य शासनम् - सुयोधनस्य शासनं - ദുര്യോധനന്റെ ഭരണം, माल्यम् इव - पुष्पमालेव പൂമാല എന്നപോലെ, शिरोभिः उह्यते - उत्तमाङ्गैः धार्यते - ശിരസ്സിനാല്‍ ധരിക്കപ്പെടുന്നു.

Saturday, August 20, 2011

New orders