roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Tuesday, September 11, 2012

Sanskrit to be taught from first stanadard (Mathrubhoomi news)





സംസ്‌കൃതഭാഷയ്ക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് വഴിയൊരുങ്ങുന്നു
Posted on: 10 Sep 2012

പി.അഭിലാഷ്


ആവശ്യം മന്ത്രിസഭായോഗത്തിന്റെ പരിഗണനയിലേക്ക്


കൊല്ലം:സംസ്ഥാനത്ത് സ്‌കൂളുകളില്‍ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഒന്നാംക്ലാസില്‍ ഐച്ഛികവിഷയമായി സംസ്‌കൃതത്തിന് പ്രവേശനം നല്‍കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. ഇതിനായി സംസ്‌കൃത അധ്യാപക ഫെഡറേഷനും സംസ്‌കൃതഭാരതിയും സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

ഒന്നാംക്ലാസ് മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കുക, കരിക്കുലം കമ്മിറ്റിയിലും ക്യു.ഐ.പി.മോണിറ്ററിങ് കമ്മിറ്റിയിലും സംസ്‌കൃതത്തെ ഉള്‍പ്പെടുത്തുക, ജില്ലാ തലങ്ങളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്. അറബിയും ഉറുദുവും കൂടാതെ തമിഴും കന്നടയും വരെ കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്‌കൃതത്തിന്റെ പ്രതിനിധികളെ ഒഴിവാക്കിയിരുന്നു.

വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ കഴിഞ്ഞ സംസ്‌കൃതഭാഷാ ദിനാചരണത്തിന്റെ ഉദ്ഘാടകന്‍ മുഖ്യമന്ത്രിയായിരുന്നു. ഇവിടെ വച്ചാണ് സംസ്‌കൃത അധ്യാപക ഫെഡറേഷനും സംസ്‌കൃതഭാരതിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ആവശ്യങ്ങള്‍ പഠിച്ച മുഖ്യമന്ത്രി ഉടന്‍തന്നെ അടുത്ത മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ ഇതും ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.

നിലവില്‍ അഞ്ചാംക്ലാസ് മുതലാണ് കേരളത്തില്‍ സംസ്‌കൃതപഠനത്തിന് അവസരമുള്ളത്. കേന്ദ്ര വിദ്യാഭ്യാസനിയമം പ്രാവര്‍ത്തികമാക്കുമ്പോള്‍ അഞ്ചാം ക്ലാസ് എല്‍.പി.ക്ലാസുകളോട് കൂട്ടിച്ചേര്‍ക്കും. അങ്ങനെ വന്നാല്‍ അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്‌കൃത പഠനം ആരംഭിക്കാനുള്ള അവസരമില്ലാതാകും.

1956ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. സനിത്കുമാര്‍ ചാറ്റര്‍ജി അധ്യക്ഷനായുള്ള സംസ്‌കൃത കമ്മീഷന്‍, 1973ല്‍ കേരള സര്‍ക്കാര്‍ നിയമിച്ച എന്‍.വി.കൃഷ്ണവാര്യര്‍ കമ്മീഷന്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അക്കാദമിക് കമ്മിറ്റി എന്നിവയുടെയെല്ലാം പ്രധാന ശുപാര്‍ശ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കണമെന്നായിരുന്നു.

link to the original page -

http://www.mathrubhumi.com/online/malayalam/news/story/1816195/2012-09-10/kerala

Monday, September 10, 2012

സംസ്‌കൃതഭാഷയ്ക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് വഴിയൊരുങ്ങുന്നു


-->
സംസ്‌കൃതഭാഷയ്ക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് വഴിയൊരുങ്ങുന്നു
       ആവശ്യം മന്ത്രിസഭായോഗത്തിന്റെ പരിഗണനയിലേക്ക്

സംസ്ഥാനത്ത് സ്‌കൂളുകളില്‍ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഒന്നാംക്ലാസില്‍ ഐച്ഛികവിഷയമായി സംസ്‌കൃതത്തിന് പ്രവേശനം നല്‍കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. ഇതിനായി സംസ്‌കൃത അധ്യാപക ഫെഡറേഷനും സംസ്‌കൃതഭാരതിയും സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

ഒന്നാംക്ലാസ് മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കുക, കരിക്കുലം കമ്മിറ്റിയിലും ക്യു..പി.മോണിറ്ററിങ് കമ്മിറ്റിയിലും സംസ്‌കൃതത്തെ ഉള്‍പ്പെടുത്തുക, ജില്ലാ തലങ്ങളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്. അറബിയും ഉറുദുവും കൂടാതെ തമിഴും കന്നടയും വരെ കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്‌കൃതത്തിന്റെ പ്രതിനിധികളെ ഒഴിവാക്കിയിരുന്നു.

വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ കഴിഞ്ഞ സംസ്‌കൃതഭാഷാ ദിനാചരണത്തിന്റെ ഉദ്ഘാടകന്‍ മുഖ്യമന്ത്രിയായിരുന്നു. ഇവിടെ വച്ചാണ് സംസ്‌കൃത അധ്യാപക ഫെഡറേഷനും സംസ്‌കൃതഭാരതിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ആവശ്യങ്ങള്‍ പഠിച്ച മുഖ്യമന്ത്രി ഉടന്‍തന്നെ അടുത്ത മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ ഇതും ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.

നിലവില്‍ അഞ്ചാംക്ലാസ് മുതലാണ് കേരളത്തില്‍ സംസ്‌കൃതപഠനത്തിന് അവസരമുള്ളത്. കേന്ദ്ര വിദ്യാഭ്യാസനിയമം പ്രാവര്‍ത്തികമാക്കുമ്പോള്‍ അഞ്ചാം ക്ലാസ് എല്‍.പി.ക്ലാസുകളോട് കൂട്ടിച്ചേര്‍ക്കും. അങ്ങനെ വന്നാല്‍ അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്‌കൃത പഠനം ആരംഭിക്കാനുള്ള അവസരമില്ലാതാകും.

1956ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. സനിത്കുമാര്‍ ചാറ്റര്‍ജി അധ്യക്ഷനായുള്ള സംസ്‌കൃത കമ്മീഷന്‍, 1973ല്‍ കേരള സര്‍ക്കാര്‍ നിയമിച്ച എന്‍.വി.കൃഷ്ണവാര്യര്‍ കമ്മീഷന്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അക്കാദമിക് കമ്മിറ്റി എന്നിവയുടെയെല്ലാം പ്രധാന ശുപാര്‍ശ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കണമെന്നായിരുന്നു.

Thursday, September 6, 2012

തെരുവോരത്ത് സംസ്കൃത പഠനം

ഒന്നാം ക്ലാസ് മുതല്‍ സംസ്കൃത പഠനം ആരംഭിക്കുക എന്ന ആവശ്യമുന്നയിച്ചു കൊണ്ട് പ്രക്ഷോഭ രംഗത്തുള്ള കേരള സംസ്കൃത അധ്യാപക ഫെഡറെഷന്റെ  പുതുമയാര്‍ന്ന ആശയ പ്രചാരണം

സംസ്കൃത പഠനം കൊച്ചു കുട്ടികള്‍ക്ക് പോലും ലളിതവും അനായാസവുമാണെന്നു സ്ഥാപിച്ചു കൊണ്ടാണ് വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ചു അധ്യാപക ദിനത്തില്‍  സാമാന്യ ജനങ്ങള്‍ക്കുവേണ്ടി തെരുവോരത്ത് സംസ്കൃത പഠനം അരങ്ങേറിയത്.
വ്യക്തിത്വ വികാസത്തിന്റെ പൂര്‍ത്തീകരണത്തിനും, നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ തിരിച്ചു പിടിക്കുന്നതിനും, മാതൃഭാഷാപഠനം  സുഗമമാക്കുന്നതിനും, ചെറു പ്രായത്തില്‍ തന്നെ സംസ്കൃതഭാഷാ പഠനം അനിവാര്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. എറണാകുളം, ആലുവ , മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളില്‍ നടന്ന പഠന ക്ലാസുകള്‍ക്ക് കവിയും,ഗാനരചയിതാവുമായ അയ്യമ്പുഴ ഹരികുമാര്‍ ,വിശ്വജ എസ് നായര്‍, രജീഷ് കെ വി, പി രതി, എസ് രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കവിയും,ഗാനരചയിതാവുമായ അയ്യമ്പുഴ ഹരികുമാര്‍
 എറണാകുളം സൗത്ത് റയില്‍വേ സ്റേഷന്‍ റോഡില്‍ ക്ലാസ് നയിക്കുന്നു 

Wednesday, August 29, 2012

ഓണം

സ്നേഹം നിറഞ്ഞ ഓണാശംസകള്‍

Saturday, August 18, 2012

സംസ്കൃതാധ്യാപകരുടെ ധര്‍ണ

 
KSTFന്റെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് എറണാകുളം ഡി..ഇ ഓഫീസിന്റെ മുന്നില് സംസ്കൃതാധ്യാപകര്‍ ആഗസ്ററ് 18 ശനിയാഴ്ച രാവിലെ 10.30മണിക്ക് നടത്തിയ ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. രവികുമാര്‍ എസ് ഉദ്ഘാടനം ചെയ്യുന്നു.  KSTF എറണാകുളം ജില്ല സെക്രട്ടറി ശ്രീമതി പി. രതി ആദ്ധ്യക്ഷം വഹിച്ചു.

Friday, August 17, 2012

സംസ്കൃതാധ്യാപകരുടെ ധര്‍ണ

KSTFന്റെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ എല്ലാ ഡി..ഇ ഓഫീസുകളുടെ മുന്നിലും സംസ്കൃതാധ്യാപകര്‍ ആഗസ്ററ് 18 ശനിയാഴ്ച രാവിലെ 10 മണിക്ക് ധ‍ര്‍ണ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. എല്ലാ സംസ്കൃതാധ്യാപകരും പങ്കെടുക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

Wednesday, August 15, 2012

सर्वेभ्यो स्वातन्त्र्यदिनाशंसाः
 वन्दे मातरम्

Saturday, August 11, 2012

സംസ്ഥാനതലസംസ്കൃതദിനാഘോഷം





സംസ്ഥാനതലസംസ്കൃതദിനാഘോഷം

   കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലാമത് സംസ്ഥാനതലസംസ്കൃതദിനാഘോഷം ആഗസ്ററ് 10 വെള്ളിയാഴ്ച എസ്. ആര്‍. വി. ഹയര്‍ സെക്കന്ററി സ്കൂള്‍ എറണാകുളത്തു വച്ച് ആരാധ്യനായ കൊച്ചി മേയര്‍ ശ്രീ. ടോണി ചമ്മണി രാവിലെ 10 മണിക്ക് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. സംസ്കൃതത്തിന്റെ സവിശേഷതകള്‍ പൊതുസമൂഹത്തിന് മനസ്സിലാക്കുവാന്‍ ഇത്തരത്തിലുള്ള ദിനാചരണങ്ങള്‍ സഹായകരമാണ് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ചട‍‍‍ങ്ങില്‍ ആദ്ധ്യക്ഷം വഹിച്ച എറണാകുളം എം.എല്‍.. ശ്രീ. ഹൈബി ഈഡന്‍ സംസ്കൃതദിനാഘോഷം രാഷ്ടൈക്യത്തിനുതകുന്നതാണ് എന്നഭിപ്രായപ്പെട്ടു. ജസ്റ്റിസ് (റിട്ട) റ്റി. എല്‍. വിശ്വനാഥ അയ്യര്‍ മുഖ്യാതിഥി ആയിരുന്നു.
   പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മുഖ്യപ്രഭാഷകനായിരുന്നു. മലയാളം പഠിക്കുന്നത്ര വിഷമം സംസ്കൃതം പഠിക്കുവാനില്ല എന്നദ്ദേഹമഭിപ്രായപ്പെട്ടു. സംസ്കൃതവും ആധുനികസമൂഹവും എന്ന വിഷയത്തില്‍ മനോഹരമായി ഡോ. പി.സി.മുരളീമാധവന്‍ സര്‍ പ്രഭാഷണം നടത്തുകയുണ്ടായിസംസ്കൃതം റിട്ട. പ്രൊഫ. ​ശ്രീമതി. ഒ.വത്സല ടീച്ചറിനെ, ഡെ.മേയര്‍ ഭദ്ര ബി. പൊന്നാട അണിയിച്ചാദരിച്ചു. ബാലസംസ്കൃതപ്രതിഭ സരസ്വതി എന്‍, നെ വത്സലടീച്ചര്‍ ഉപഹാരം നല്‍കി ആദരിച്ചു. സി.പി.. എം..പുഷ്പേന്ദ്രന്‍ സ്വാഗതവും സംസ്കൃതം സ്പെഷ്യല്‍ ഓഫീസര്‍ ശ്രീമതി ഡോ. ടി.ഡി.സുനീതീദേവി കൃതജ്ഞതയും രേഖപ്പെടുത്തി. ഉച്ചക്കു ശേഷം ശ്രീ. എടനാട് രാജന്‍ നമ്പ്യാര്‍ അവതരിപ്പിച്ച പാഠകവും, ശ്രീലക്ഷ്മി സനീഷ് അവതരിപ്പിച്ച നൃത്തവും വിദ്യാര്‍ത്ഥികളുടെ മറ്റു കലാപരിപാടികളും അങ്ങേറി.

Thursday, August 9, 2012

സംസ്കൃതദിനാഘോഷം 
കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 4ാമത് സംസ്ഥാനതലസംസ്കൃതദിനാഘോഷം ആഗസ്ററ് 10 വെള്ളിയാഴ്ച എസ്. ആര്‍. വി. ഹയര്‍ സെക്കന്ററി സ്കൂള്‍ എറണാകുളത്തു വച്ച് നടക്കുകയാണ്. ഉദ്ഘാടനകര്‍മ്മം രാവിലെ 10 മണിക്ക് ആരാധ്യനായ കൊച്ചി മേയര്‍ ശ്രീ. ടോണി ചമ്മണി നിര്‍വ്വഹിക്കുന്നതാണ്. ചടങ്ങില്‍ എറണാകുളം എം.എല്‍.. ശ്രീ. ഹൈബി ഈഡന്‍ അധ്യക്ഷത വഹിക്കുന്നതും ജസ്റ്റിസ് (റിട്ട) റ്റി. എല്‍. വിശ്വനാഥ അയ്യര്‍ മുഖ്യാതിഥി ആയിരിക്കുന്നതുമാണ്. ഈ ആഘോഷചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. ചടങ്ങില്‍