roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Sunday, August 21, 2011

सुयोधनस्य राजनीतिः

विवर्तकः

डो. विजय् कुमार् एम्

प्रथमः श्लोकः

नृपासनस्थः अपि - सिंहासनस्थः अपि - സിംഹാസനത്തിലിരിക്കുന്നവനാണെങ്കില്‍ കൂടിയും, वनाधिवासिनः - काननवासिनः - വനത്തില്‍ വസിക്കുന്നവനായ, भवतः - युधिष्ठिरात् - അങ്ങയില്‍നിന്ന്, पराभवं विशङ्कमानः- पराजयम् उत्प्रेक्षमाणः - പരാജയത്തെ ശങ്കിക്കുന്നവനായ, सुयोधनः - दुर्योधनः - ദുര്യോധനന്‍, दुरोदरच्छद्मजितां - द्यूतकपटलब्धां - കള്ളച്ചുതിലൂടെ ജയിച്ച, जगतीं - वसुधां - ഭൂമിയെ, नयेन – नीतिमार्गेण - നീതിമാര്‍ഗത്തിലൂടെ, जेतुं - वशीकर्तुं ജയിക്കുവാന്‍ (വശീകരിക്കുവാന്‍), समीहते - चेष्टते ആഗ്രഹിക്കുന്നു (പ്രയത്നിക്കുന്നു).


द्वितीयः श्लोकः

तथापि - शङ्कितोपि - എങ്കിലും (പരാജയശങ്കയുള്ളവനാണെങ്കിലും), जिह्मः - कुटिलः -കപടബുദ്ധിയായ, सः - सुयोधनः - അവന്‍, भवज्जिगीषया - भवद्विजयेच्छया - അങ്ങയെ ജയിക്കണമെന്ന ആഗ്രഹത്താല്‍, गुणसम्पदा - दयादाक्षिण्यादिगुणैः - ഔദാര്യം, ദാക്ഷിണ്യം മുതലായ ഗുണസമ്പത്തുക്കളെക്കൊണ്ട്, भूतिं समुन्नयन् - ऐश्वर्यमापादयन् - ഐശ്വര്യത്തെ വര്‍ദ്ധിപ്പിച്ചിട്ട്, शुभ्रं यशः - अमलां कीर्तिं - നിര്‍മ്മലമായ കീര്‍ത്തിയെ, तनोति - विस्तारयति - പ്രസരിപ്പിക്കുന്നു, महात्मभिः समं - साधुभिः सह - മഹാന്മാരോടൊപ്പം, विरोधः अपि - वैरमपि - വിരോധമാണെങ്കില്‍ കൂടിയും (അത്), अनार्यसंगमात् - दुष्टजनसंपर्कात् - ദുഷ്ടന്മാരോടുള്ള സൌഹൃദത്തേക്കള്‍, वरम् - श्रेष्ठम् - ശ്രേഷ്ഠമാണ്.


तृतीयः श्लोकः

कृतारिषड्वर्गजयेन - कामक्रोधादि षट्शत्रून् विजित्य കാമക്രോധാദി അരിഷഡ്വര്‍ഗങ്ങളെ ജയിച്ച് अगम्यरूपां - दुष्प्रापां - അനുസരിക്കാന്‍‍ പ്രയാസമുള്ള, मानवीं - मनूक्तां മനുപ്രോക്തമായ, - पदवीं - सरणिं - പ്രജാപാലനപദ്ധതിയെ (മനുസ്മൃതി), प्रपित्सुना - प्राप्तुम् इच्छता പ്രാപിക്കുവാനാഗ്രഹിച്ചുകൊണ്ട്, - अस्ततन्द्रिणा - निरालस्येन വിശ്രമമില്ലാത്തവനായ- तेन – सुयोधनेन - ആ ദുര്യോധനനാല്‍, नक्तंदिवं - अहेरात्रं - രാത്രിയേയും പകലിനേയും, विभज्य - विभागं कृत्वा - വിഭജിച്ച്, नयेन – नीतिपथा - നീതിയനുസരിച്ച്, पौरुषं वितन्यते - उद्योगः विस्तार्यते - പൌരുഷാചരണത്തെ (ജോലിയെ) ചെയ്യുന്നു.


चतुर्थः श्लोकः

गतस्मयः - अहङ्कारशून्यः - അഹങ്കാരമില്ലാത്തവനായ, सः - सुयोधनः - അവന്‍, अनुजीविनः - भृत्यान् - ഭൃത്യന്മാരെ, प्रीतियुजः - स्निग्धान् - സ്നേഹസമ്പന്നരായ, सखीनिव - मित्राणि इव - സുഹൃത്തുക്കളെ എന്ന പോലെയും, सुहृदः - मित्रान् - സുഹൃത്തുക്കളെ, बन्धुभिः - भ्रात्रादिभिः - ബന്ധുക്കളോട്, समानमानान् - तुल्यसत्कारान् - തുല്യരായും, बन्धुतां - बन्धुसमूहं ബന്ധുസമൂഹത്തെ, कृताधिपत्यामिव च - स्वत्मनातिविशिष्टानिव - എല്ലാഅധികാരങ്ങളും ലഭിച്ചവരായും, सन्ततम् - अनवरतं - എല്ലായ്പോഴും, साधु - सम्यक् - നല്ലതുപോലെ, दर्शयते - प्रकटयति - കാണുന്നു.


पञ्चमः श्लोकः

यथायथं विभज्य - यथोचितं विभागं कृत्वा - വേണ്ടതുപോലെ വിഭജിച്ച്, समपक्षपातया - समानुभावानुबन्धया - സമദൃഷ്ടിയോടുകൂടി, भक्त्या - अनुरागेणഭക്തിപൂര്‍വം, असक्तम् - आसक्तिं विना - ആസക്തിയില്ലാതെ, आराधयतः - सेवमानस्य സേവിക്കുന്നവാനായ, अस्य - सुयोधनस्य ദുര്യോധനന്റെ, गुणानुरागात् - गुणेषु पक्षपातात् ഗുണങ്ങളിലുള്ള അനുരാഗത്താല്‍, सख्यम् - मैत्रीं - സൌഹൃദത്തെ, ईयिवान् इव - प्राप्तवान् इव പ്രാപിച്ചവരെന്നപോലെ, त्रिगणः - धर्मार्थकामाः - ധര്‍മാര്‍ഥകാമങ്ങള്‍, परस्परं न बाधते - मिथः न पीडयति - പരസ്പരം പീഡിപ്പിക്കുന്നില്ല.

(ഏതൊരുസമയത്താണോ ദുര്യോധനനാല്‍ ധര്‍മത്തെ സേവിക്കപ്പെടുന്നത് ആ സമയത്ത് അര്‍ഥകാമങ്ങള്‍ അദ്ദേഹത്തെ ബാധിക്കുന്നില്ല. ഇതുപോലെ മറ്റുള്ളവയും പരസ്പരം ബാധിക്കാതെ നിലനില്‍ക്കുന്നു.)

षष्ठः श्लोकः

वशी सः - जितेन्द्रियः सुयोधनः - സംയമിയായ ദുര്യോധനന്‍, वसूनि - धनानि - ധനങ്ങളെ वाञ्छन् - अभलषन् न ആഗ്രഹിച്ചിരുന്നില്ല (അതിന്റെ പേരില്‍ ജനങ്ങളെ പീഡിപ്പിച്ചിരുന്നില്ല), मन्युना न - कोपेन न കോപിച്ചോ അല്ല, (ശിക്ഷ നടപ്പാക്കിയിരുന്നത്), निवृत्तकारणः - लोभादि निवृत्तः ആഗ്രഹങ്ങളില്‍നിന്ന് വേര്‍പെട്ട (അദ്ദേഹം), स्वधर्म इत्येव - अयं मम राजधर्मः एवഇത് എന്റെ ധര്‍മമാണ് എന്നു മനസ്സിലാക്കി, गुरूपदिष्टेन - मन्वादि गुरुनिर्दिष्टेन മന്വാദി ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുള്ളതു പോലെ, रिपौ - शत्रौ - ശത്രുക്കളിലും, सुतोपि वा - पुत्रेपि - പുത്രനില്‍പ്പോലും, दण्डेन - दमेन ശിക്ഷയാല്‍, धर्मविप्लवं निहन्ति - धर्मव्यतिक्रमं निवारयति - ധര്‍മലംഘനത്തെ തടയുന്നു.


सप्तमः श्लोकः

(स सुयोधनः) शङ्कितः - अविश्वस्तः - പേടിയുള്ളവനായി, परितः - सर्वत्रഎല്ലായിടത്തും, परेतरान् - आत्मीयान् - സ്വന്തം, रक्षान् - रक्षकान् - ഭടന്മാരെ, विधाय - कृत्वा - നിയോഗിച്ചിട്ട്, अशङ्किताकारम् - निर्भयतां - പേടിയില്ലായ്മയെ, उपैति - प्रदर्शयति - പ്രദര്‍ശിപ്പിക്കുന്നു. क्रियापवर्गेषु - कार्यसमाप्तिषु - (ഉദ്ദേശിച്ച) കാര്യം നടന്നുകഴിയുമ്പോള്‍, अनुजीविसात्कृताः - भृत्याधीनाकृताः - ഭൃത്യന്മാരുടെ കൈവശമുള്ള, सम्पदः - धनानि - ധനം, अस्य - सुयोधनस्य – ദുര്യോധനന്റെ, कृतज्ञतां वदन्ति - उपकाराभिज्ञतां प्रख्यापयन्ति - ഉപകാരസ്മരണയെ പ്രഖ്യാപിക്കുന്നു.


अष्टमः श्लोकः

चिराय - चिरकालं - വളരെക്കാലം, तस्मिन् - सुयोधने - സുയോധനനാല്‍, क्षेमं वितन्वति - भद्रं कुर्वति सति - ക്ഷേമത്തെ ചെയ്യുന്നതുകൊണ്ട്, अदेवमातृकाः - पर्जन्यजलनिरपेक्षा - മേഘജലത്തെ ആശ്രയിക്കാത്തതായ, कुरवः - कुरुजनपदविशेषाः - കുരുദേശം, कृषीवलैः - कर्षकैः - കൃഷിക്കാരാല്‍, अकृष्टपच्याः - स्वयमेव पच्यमाना इवകൃഷിചെയ്തുണ്ടാക്കാത്തതായ, सुखेन लभ्याः - अनायासेन प्राप्याः - അനായാസം ലഭിക്കുന്നതായ, सस्यसंपदः - धान्यसंपत्तीः - ധാന്യസംപത്തുക്കളെ, दधतः - धारयन्तः - ധരിക്കുന്നതായി, चकासति - शोभन्ते - ശോഭിക്കുന്നു.

(അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുള്ളതുകൊണ്ട് ജനങ്ങള്‍ക്ക് മഴവെള്ളത്തെ ആശ്രയിക്കേണ്ടിവരുന്നില്ല. ദുര്യോധനന്‍ നന്നായി ഭരിക്കുന്നതുകൊണ്ട് വരള്‍ച്ചയും ഉണ്ടാകുന്നില്ല. അതുകൊണ്ട് കൃഷി സുഗമമായി നടക്കുന്നു എന്നര്‍ഥം.)


नवमः श्लोकः

तेन - सुयोधनेनസുയോധനനാല്‍, क्वचित् - कुत्रचित् - എവിടെയെങ്കിലും, सज्यं - समौर्विकं - ഞാണ്‍ വലിച്ചുകെട്ടിയ, धनुः नोद्यतम् - कार्मुकं न उत्तोलितं - വില്ല് ഏടുക്കപ്പെട്ടില്ല.आननं वा - मुखं वा - മുഖവും, कोपविजिह्मम् - कोपकुटिलं - കോപകലുഷിതം, न कृतम् - न विहितं - ആക്കപ്പെട്ടില്ല. गुणानुरागेण - दयादाक्षिण्यादि गुणप्रेम्णा - ദയാദാക്ഷിണ്യാദി ഗുണങ്ങളിലുള്ള ആദരവ് കാരണം, नराधिपैः - नृपैः - രാജാക്കന്മാരാല്‍, अस्य शासनम् - सुयोधनस्य शासनं - ദുര്യോധനന്റെ ഭരണം, माल्यम् इव - पुष्पमालेव പൂമാല എന്നപോലെ, शिरोभिः उह्यते - उत्तमाङ्गैः धार्यते - ശിരസ്സിനാല്‍ ധരിക്കപ്പെടുന്നു.

Saturday, August 20, 2011

New orders




Wednesday, June 1, 2011

द्विकर्मकधातवः

द्विकर्मकधातवः

डो. विजय् कुमार् एम्.

दुह्, याच्, पच्, दण्ड्, रुध्, प्रच्छ्, चि, ब्रू, शास्, जि, मथ्, मुष्, नी, हृ, कृष्, वह्, एते षोडशधातवः द्विकर्मकधातवः।

(ദുഹ്, യാച്, പച്, ദണ്ഡ്, രുധ്, പ്രച്ഛ്, ചി, ബ്രൂ, ശാസ്, ജി, മഥ്, മുഷ്, നീ, ഹൃ, കൃഷ്, വഹ്, ഇവയാണ് ദ്വികര്‍മകധാതുക്കള്‍.)

वाक्येषु कर्म कदाचित् एकं, कदाचित् द्वे च भवति । यथा - बालः वृक्षात् फलं पातयति । अत्र फलम् इति एकमेव कर्म तत्र द्वितीया च । अपरमुदाहरणं पश्यामः - भल्लूकः वृक्षं फलं अवचिनोति। अत्र वृक्षं, फलं इति द्वे कर्मणी । कुतः ? अवचिनोति इत्यत्र वर्तमानः चि धातुः उपर्युक्त द्विकर्मकधातुषु अन्तर्भवति ।अतः अत्र द्वयोः कर्मणोः अपि द्वितीया विभक्तिः ।

വാക്യങ്ങളില്‍ കര്‍മം ഒന്നോ രണ്ടോ ഉണ്ടാകാം. ഉദാഹരണത്തിന് - ബാലഃ വൃക്ഷാത് ഫലം പാതയതി. ഇവിടെ ഫലം എന്ന് ഒരു കര്‍മം മാത്രമേ ഉള്ളൂ. അവിടെ ദ്വിതീയാ വിഭക്തിയും വന്നു. ഇനി മറ്റൊരുദാഹണം നോക്കാം. ഭല്ലൂകഃ വൃക്ഷം ഫലം അവചിനോതി. ഇവിടെ വൃക്ഷം, ഫലം എന്ന രണ്ട് കര്‍മങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് ? അവചിനോതി എന്നതിലെ ചി ധാതു മുകളില്‍ പ്രതിപാദിച്ച ദ്വികര്‍മകധാതുക്കളില്‍ അന്തര്‍ഭവിക്കുന്നതാണ്. അതുകൊണ്ടാണ് ഇവിടെ രണ്ട് കര്‍മങ്ങള്‍ക്കും ദ്വിതീയാവിഭക്തി വന്നത്. )

दुहादि षोडशधातूनाम् उदाहरणानि

दुह् -

अजपालः अजां पयः दोग्धि ।

राजा पृथिवीं कामान् दोग्धि ।

याच् -

याचकः प्रभुं भिक्षां याचते ।

भृत्यः कुपितं प्रभुं दयां याचते ।

(अत्र कुपितं इत्येतत् यद्यपि द्वितीया भवति तथापि प्रभुपदस्य विशेषणत्वेनैव गण्यते।)

पच् -

पाचकः तण्डुलान् ओदनं पचति ।

रामः शाकान् व्यञ्जनं पचते ।

दण्ड् -

सर्वकारः आज्ञालङ्खिनं पञ्चशतं दण्डयति ।

राजा चोरं द्विशतं दण्डयति ।

रुध् -

अजपालः अजां वृक्षं अवरुणद्धि ।

अश्वपालः अश्वं मन्दुरां रुणद्धि ।

प्रच्छ् -

शिष्यः गुरुं धर्मं पृच्छति ।

पथिकः माणवकं पन्थानं पृच्छति ।

चि -

भल्लूकः वक्षं फलानि अवचिनोति ।

बालिका लतां पुष्पाणि चिनोति ।

ब्रू -

तातः तनयं हितं ब्रूते ।

कृष्णः दुर्योधनं सन्धिं ब्रूते ।

शास् -

राजा जनान् धर्मं शास्ति ।

पुराणानि जनान् पुण्यं शासति ।

जि -

चैत्रः मैत्रं शतं जयति ।

पाण्डवाः कुरून् युद्धं जयति ।

मथ् -

देवासुरसङ्खः क्षीरनिधिं सुधां मथ्नाति ।

गोपिका दधि नवनीतं मथ्नाति ।

मुष् -

चोरः वणिजः शतं मुष्णाति ।

मार्जारः महानसं मोदकं मुष्णाति ।

नी -

कश्चित् अजां ग्रामं नयति ।

पिता पुत्रं विद्यालयं नयति ।

हृ -

रावणः सीतां लङ्कां हरति ।

चोरः गां स्वगृहं हरति ।

कृष् -

नृपतिः सपत्नं कारागृहं कर्षति ।

गजः बृहद्दारु ग्रामं नयति ।

वह् -

गर्दभः भारं ग्रामं वहति ।

राधा जलं गृहं वहति ।


कर्मद्वयं अवश्यं वा न वा

द्विकर्मकधातूनां प्रयोगे सर्वत्रापि द्वे कर्मणी स्यातां इति नियमः नास्ति । यथा - चोरः सुवर्णं अपहरति ।अत्र सुवर्णं इत्येकमेव कर्म हृ इति द्विकर्मकधातुना सह प्रयुक्तः ।यत्र तु अपादानादि कारकाणि अपादानादित्वेन अविवक्षितानि प्रयुज्यन्ते तत्रैव द्वे कर्मणी स्याताम् । कर्म च द्वितीयायामेव ।

(ദ്വികര്‍മകധാതുക്കള്‍ പ്രയോഗിക്കുമ്പോള്‍ എല്ലായ്പ്പോളും രണ്ട് കര്‍മങ്ങള്‍ വേണമെന്ന് നിര്‍ബന്ധമില്ല. ഉദാഹരണമായി ചോരഃ സുവര്‍ണം അപഹരതി എന്ന വാക്യത്തില്‍ സുവര്‍ണം എന്ന ഒരു കര്‍മം മാത്രമേ ഹൃ എന്ന ദ്വികര്‍മകധാതുവിനോടോപ്പം പ്രയോഗിച്ചിട്ടുള്ളൂ. എവിടെയാണോ അപാദാനാദി കാരകങ്ങള്‍ അപാദാനാദികളായി വിവക്ഷിക്കാത്തത് അവിടെയാണ് രണ്ട് കര്‍മങ്ങള്‍ വരുന്നത്)


प्रधानकर्म अप्रधानकर्म च

द्वयोः कर्मणोः मध्ये एकं प्रधानम् अपरं अप्रधानं च भवति । कर्ता किं उद्दिश्य कर्म क्रियते तदेव प्रधानकर्म ।वामनः बलिं वसुधां याचते इत्यस्मिन् वाक्ये वलिं प्रति वसुधायाः यचना एव वामनेन क्रियते इत्यतः वसुधायाः प्रधानकर्मत्वं वलेः अप्रधानकर्मत्वं च।

(രണ്ട് കര്‍മങ്ങളില്‍ ഒന്ന് പ്രധാനവും മറ്റൊന്ന് അപ്രധാനവുമാണ്. കര്‍താവ് ആരെ-എന്തിനെ ഉദ്ദേശിച്ചാണോ കര്‍മം ചെയ്യുന്നത് അതാണ് പ്രധാനകര്‍മം. വാമനഃ ബലിം വസുധാം യാചതേ എന്ന വാക്യത്തില്‍ ബലിയോട് വാമനന്‍ ഭൂമിയെയാണ് യാചിക്കുന്നത് എന്നതുകൊണ്ട് ഭൂമി പ്രധാനകര്‍മവും, ബലി അപ്രധാനകര്‍മവും ആകുന്നു)


द्विकर्मकधातूनां कर्तरि कर्मणि प्रयोगः

दुह्, याच्, पच्, दण्ड्, रुध्, प्रच्छ्, चि, ब्रू, शास्, जि, मथ्, मुष् इत्यादि द्वादशधातूनां कर्मणिप्रयोगे अप्रधानकर्म एव प्रथमा विभक्तौ भवति । यथा -

कर्तरिप्रयोगः - गोपालिका गां पयः दोग्धि ।

कर्मणिप्रयोगः - गोपालिकया गौः पयः दुह्यते ।

अत्र गौः इत्येतदेव अप्रधानकर्म ।अतः कर्मणि प्रयोगे तस्मात् प्रथमा विभक्तिः

(ദുഹ് മുതല്‍ മുഷ് വരെയുള്ള ൧൨ ധാതുക്കളുടെ കര്‍മണിപ്രയോഗത്തില്‍ അപ്രധാനകര്‍മം പ്രഥമാവിഭക്തിയിലേക്ക് മാറുന്നു. ഉദാ. ശ്രദ്ധിക്കുക. ഇവിടെ ഗോവ് അപ്രധാനകര്‍മമായതുകൊണ്ട് അത് പ്രഥമാവിഭക്തിയിലേക്ക് മാറുന്നു.)

नी, हृ, कृष्, वह् इत्यादि चतुर्णां धातूनां कर्मणिप्रयोगे प्रधानकर्म एव प्रथमायां भवति । यथा -

कर्तरिप्रयोगः - कश्चित् अजां ग्रामं नयति ।

कर्मणिप्रयोगः - कोनचित् अजा ग्रामं नीयते ।

अत्र अजायाः प्रधानकर्मत्वमित्यतः तस्य प्रथमायां प्रयोगः ।

(നീ മുതല്‍ വഹ് വരെയുള്ള നാല് ധാതുക്കളുടെ കര്‍മണിപ്രയോഗത്തില്‍ പ്രധാനകര്‍മം പ്രഥമാവിഭക്തിയിലേക്ക് മാറുന്നു. ഉദാ. ശ്രദ്ധിക്കുക. ഇവിടെ അജശബ്ദം പ്രധാനകര്‍മമായതുകൊണ്ട് അത് പ്രഥമാവിഭക്തിയിലേക്ക് മാറുന്നു.)


द्विकर्मकप्रयोगयुक्तान् वाक्यान् चित्वा लिखतु

. रामः गीतां कवितां च पठति ।

. बालः सुन्दरीं बालिकां निरीक्षते ।

. माता पुत्रं विद्यालयं नयति ।

. अध्यापकः शिष्यं गृहं आह्वयति ।

. रामः धनिकं धनं याचते ।

. याचकः लड्डुकं अपूपं च निर्माति ।

. पथिकः काशीं पूनानगरं च गच्छति ।

. भल्लूकः वृक्षं फलानि अवचिनोति ।

. चोरः बहुमूल्यं सुवर्णं अपहरति ।

१०. कृषकः निम्बं बीजपूरं च रोपयति ।

११. उपाध्यायः वटुं धर्मं ब्रूते ।

१२. गोपालिका गां पयो दोग्धि ।

१३. वटुः बलिं वसुधां याचते ।

१४. पार्थिवः प्रतारकान् शतं दण्डयति ।

१५. गोपालकः गां व्रजम् अवरुमद्धि ।