സംസ്കൃതം
ഓറിയന്റല്‍ വിദ്യാലയങ്ങളില്‍
നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍
നടപടി -
അദ്ധ്യാപകര്‍
പ്രക്ഷോഭത്തിലേക്ക്
എറണാകുളം
:
സംസ്കൃതം
ഓറിയന്റല്‍ വിദ്യാലയങ്ങള്‍
നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍
നടപടി പ്രതിഷേധാര്‍ഹമാണാന്നും,
കേരളത്തിലെ
പാരമ്പര്യ സംസ്കൃതപഠനകേന്ദ്രങ്ങള്‍
സമൂഹത്തില്‍ ഉണ്ടാക്കിയ
പ്രതിഫലനങ്ങളാണ് ഈ സംസ്കൃതം
ഓറിയന്റല്‍ വിദ്യാലയങ്ങളെന്നും
ഇതിനെ ഇല്ലാതാക്കാനുള്ള
സര്‍ക്കാര്‍ നടപടി വ്യക്തമായ
അജണ്ടകള്‍ നിശ്ചയിച്ചുകൊണ്ടാണെന്നത്
പ്രത്യക്ഷമാണെന്നും അതിനെ
എന്ത് വില കൊടുത്തും
എതിര്‍ക്കണമെന്നും സംസ്കൃതാധ്യാപക
ഫെഡറേഷന്റെ സംസ്ഥാനസമിതിയുടെ
നേതൃത്വത്തില്‍ നടന്ന 32
ഓളം
സംസ്കൃതവിദ്യാലയങ്ങളെ
പ്രതിനിധീകരിച്ച ഓറിയന്റല്‍
സ്കൂള്‍ കണ്വെന്‍ഷന്‍
പ്രഖ്യാപിച്ചു.
പ്രക്ഷോഭങ്ങളുട
ഭാഗമായി മുഴുവന്‍ ഓറിയന്റല്‍
സ്കൂള്‍ കേന്ദ്രങ്ങളിലും
പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കാനും
അതോടൊപ്പം വിവിധജില്ലാകേന്ദ്രങ്ങളിലും
അദ്ധ്യാപകകൂട്ടായ്മയും
സെക്രട്ടറിയേറ്റ് മാര്‍ച്ചും
ധര്‍ണ്ണയും അടക്കമുള്ള
സമരപരിപാടികള്‍ നടത്താനും
കണ്വെന്‍ഷനില്‍ ധാരണയായി.