roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Friday, February 21, 2014

സംസ്ഥാനസമ്മേളനം


കേരള സംസ്കൃതാധ്യാപക ഫെഡറേഷന്റെ (D&P), 36ാം സംസ്ഥാനസമ്മേളനം 2014 ഫെബ്രുവരി 20,21,22 തീയതികളിലായി പുണ്യപവിത്രഭൂമിയായ പത്തനംതിട്ടയില്‍ ശക്തിഭദ്രനഗറില്‍ (തിരുവല്ല സത്രം ഹാള്‍) നടന്നു. ശാസ്ത്രചൂഡാമണി ഡോ.കെ.പി.കേശവന്‍ നമ്പൂതിരി മണ്ഡപത്തില്‍ KDSTF സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ.പ്രദീപ് കുമാര്‍ പതാക ഉയര്‍ത്തിയതോടെ ഉദ്ഘാടനസഭ ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ.പ്രതാപചന്ദ്രവര്‍മ്മ ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത് പ്രശസ്തചലച്ചിത്രസംവിധായകന്‍ ശ്രീ.മനോജ് കാനയായിരുന്നു. സംസ്കൃതഭാഷയുടെ പുനരുദ്ധാരണത്തിന് ജനകീയപരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹമഭിപ്രായപ്പെട്ടു. ഉച്ചക്കു ശേഷം കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു വന്ന സംസ്കൃതാധ്യാപകരെ കൊണ്ട് സമ്പന്നമായ സദസ്സില്‍ പ്രതിനിധി സമ്മേളനം നടന്നു. തുടര്‍ന്ന് കലാസന്ധ്യയില്‍ കുറിച്ചിത്താനം ജയകുമാര്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു.
21 വെള്ളി രാവിലെ ശ്രീ. കവിയൂര്‍ ശിവരാമ അയ്യര്‍ മണ്ഡപത്തില്‍ നടന്ന സംസ്കൃതസംസ്കൃതി സമ്മേളനം അഡ്വ.കെ.ശിവദാസന്‍ നായര്‍ (MLA) ഉദ്ഘാടനം ചെയ്തു ഉച്ചക്കു 1.30നു ശക്തിഭദ്ര മണ്ഡപത്തില്‍ സമാപനസമ്മേളനവും യാത്രയയപ്പുസമ്മേളനവും നടന്നു.

Saturday, February 15, 2014

KSTF D&P എറണാകുളം ജില്ല സമ്മേളനം


KSTF D&P  
എറണാകുളം ജില്ല സമ്മേളനം

കേരള സംസ്കൃതാധ്യാപക ഫെഡറെഷന്‍ (KSTF D&P), എറണാകുളം ജില്ലാ സമ്മേളനം 15/02/2014 ശനിയാഴ്ച കാലത്ത് 10.30 നു എറണാകുളം ഗവണ്മെന്റ് ഗേള്‍സ് യു.പി.ഹാളില്‍ നടന്നു.കേരള സംസ്കൃതാധ്യാപക ഫെഡറെഷന്‍ ജില്ല പ്രസി ഡന്റ്   ശ്രീ അയ്യമ്പുഴ ഹരികുമാര്‍ ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ KSTF സംസ്ഥാന സെക്രട്ടറി സി. പി. സനല്‍ ചന്ദ്രന്‍ ഉദ്ഘാടനകര്‍മ്മവും മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. പ്രതാപന്‍ സ്വാഗതവും, രജീഷ് കെ.വി. വാര്‍ഷിക റിപ്പോര്‍ട്ടും, സംസ്ഥാനകമ്മറ്റിയംഗം ശ്രീമതി പി. രതി പ്രമേയവും അവതരിപ്പിച്ചു.  സവ്വീസില്‍ നിന്നു വിരമിക്കുന്ന സംസ്കൃതാധ്യാപകരെ ആദരിക്കുകയും , അകാലത്തില്‍ മരണപ്പെട്ട ഇടപ്പള്ളി ഗവ. ഹൈസ്ക്കൂള്‍ സംസ്കൃതം അധ്യാപിക മഞ്ജു എ., വിരമിച്ച സംസ്കൃതം അധ്യാപകന്‍  പ്രഭാകരന്‍ എന്നിവര്‍ക്ക് അനുശോചനവും രേഖപ്പെടുത്തി.
ചടങ്ങില്‍ വിശ്വജ എസ്.നായര്‍ കൃതജ്ഞതരേഖപ്പെടുത്തി. വിശ്വജ എസ്.നായര്‍ കൃതജ്ഞതരേഖപ്പെടുത്തി.


Friday, February 14, 2014

KSTF D&P എറണാകുളം ജില്ല സമ്മേളനം

എറണാകുളം ജില്ല KSTF D&P യുടെ ജില്ല സമ്മേളനം 15/02/2014 ശനിയാഴ്ച  കാലത്ത്  10 മണിക്ക്  GGHSS  എറണാകുളം UP ഹാളിൽ നടക്കും. എല്ലാ സംസ്കൃത അധ്യാപകര്ക്കും സുസ്വാഗതം